അപ്പോഴേക്കും കാർത്തിക എന്റെ ബാഗ് എടുത്തു വാ എന്ന് പറഞ്ഞു അവളുടെ റൂമിലേക്കു കൊണ്ട് പോയി.
“ഇത് കൊള്ളാലോ നല്ല റൂം അല്ലോ.
നല്ല വ്യൂ കിട്ടുന്നുണ്ടല്ലോ ഇവിടെ നിന്ന് നോക്കുമ്പോൾ.”
“ഇനി നമ്മുടെ റൂം ആണ്.”
എന്ന് പറഞ്ഞു കാർത്തിക ഡോർ അടച്ച ശേഷം.
“എടാ കാർത്തി….
ഇനി നിന്നെ ഈ കാർത്തിക ഒരിടത്തേക്കും വീടില്ല.
നീ പോയി കുളിച്ചിട്ട് വാ.”
“വേണേൽ ഒരുമിച്ച് ഒരു കുളി ആയാലോ?”
“ഓ വേണ്ടാ..
നീ കുളിച്ചു ഇറങ്.”
കാർത്തി തന്റെ ബാഗിൽ നിന്ന് ഡ്രസ്സ് ഒക്കെ എടുത്തു. ടവൽ കാർത്തിക എടുത്തു കൊടുത്തു.
പിന്നെ ബാത്‌റൂമിൽ കയറി ഒരു നല്ല കുളി കുളിച്ചു.
ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തേക് വന്ന്.
അപ്പോഴാണ് കാർത്തികയുടെ മൊബൈൽ അടികുന്നെ.
അവൾ നോക്കിയപ്പോൾ സ്റ്റെല്ല ആണ്.
“ആ..
ഇയാൾ ഇപ്പൊ തന്നെ അവനെ തേടി പിടിക്കാൻ ഇറങ്ങിയോ?
രാവിലെ ഒന്ന് വിളിച്ചു പറഞ്ഞതല്ലേ ഉള്ള്.
പിന്നെ എന്താടി എന്നെ വിളിക്കാൻ ഒരു ബുദ്ധിമുട്ട്.
അവൻ ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതോടെ എന്നെ വേണ്ടാതായോ?”
കാർത്തിക ചിരിച്ചിട്ട് തല തോർത്തി കൊണ്ട് ഇരുന്ന അവന്റെ അടുത്ത് വന്ന് അവന്റെ നെഞ്ചിൽ തല വെച്ചിട്ട് സ്റ്റെല്ല യോട് പറഞ്ഞു അവൾ.
“അവന്റെ നെഞ്ചിൽ ആണ് ഇപ്പൊ ഞാൻ.”
“എന്ത്?”
“അതേ അവൻ ഇങ്ങോട്ട് എത്തി.
അമ്പലത്തിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി.”
“ആണോ.