ഉടുക്കുമ്പോ . ഇപ്പൊ ഏതോ വലിയ തറവാട്ടിലെ തമ്പുരാട്ടിയെ പോലെ . വല്ലാത്തൊരു ചൈതന്യം അവളിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.
” ഇന്നലത്തെ പോലെ ഉണ്ടാവോ ഗീതൂ…..?” മനസ്സിലെ അസ്വസ്തത മാറാത്തതിനാൽ ഞാൻ ചോദിച്ചു…..”
” എന്തുണ്ടാവോന്ന്…..”
” അല്ല പാല് ലീക്കാവോന്ന് …… ?”
അവളുടെ നിറഞ്ഞ മാറിടത്തിൽ നോട്ടം പതിയാതിരിക്കാൻ പരമാവധി ശ്രമിച്ച് കൊണ്ട് ഞാൻ ചോദിച്ചു. ഇത്രയുമൊക്കെ വൃത്തികേട് ചിന്തിച്ച എനിക്ക് എന്റെ ആത്മനിയന്ത്രണത്തിൽ തന്നെ സംശയം വന്ന് തുടങ്ങിയിരുന്നു….
” ഓഹ് അതോർത്ത് ടെൻഷനേ വേണ്ട, ആ ഭാഗത്ത് ഇത്തിരി കോട്ടൺ ഞാൻ കട്ടിക്ക് വച്ചിട്ടുണ്ട്. ഷോപ്പ് എത്തുംവരെ അതൊക്കെ മതി….എങ്ങനുണ്ടെന്റൈടിയ ” …….
വളരെ നിസ്സാരമായി കണ്ണിറുക്കി ചിരിച്ചോണ്ട് ഗീതു അത് പറഞ്ഞപ്പോൾ മനസ്സിലെ അശ്ലീല ചിന്തകളെല്ലാം പമ്പകടന്നു.ബൈക്കോടിക്കുമ്പോഴോ ഒട്ടി ഇരുന്നപ്പോഴോ ഒന്നും എനിക്ക് അസ്വസ്തത തോന്നീല. മൈൻഡ് ക്ലിയറായപ്പൊ ഞാനും ഉന്മേഷവാനായ പോലെ തോന്നി.
മാളിലെത്തി ബേബി സ്റ്റോറിലാണ് ആദ്യം കേറിയത്. അവിടുത്തെ കാഴ്ചകൾ കണ്ട് ഞങ്ങൾ രണ്ടു പേർക്കും വിഷമമായി എന്ന് വേണം പറയാൻ . ഗീതൂനെ ഇങ്ങോട്ടെ യ്ക്ക് കൊണ്ട് വന്ന എന്റെ മണ്ടത്തരത്തെ ഞാൻ പഴിച്ചു. ഏതെങ്കിലും ഓൺലൈൻ സൈറ്റിൽ നിന്ന് വാങ്ങിയാൽ മതിയായിരുന്നു.
കുട്ടി ഉടുപ്പുകളും തൊട്ടിലും പാവകളുമൊക്കെ കണ്ടപ്പൊ എന്റെ നെഞ്ച് നീറി. അപ്പൊ ഗീതൂന്റെ അവസ്ഥ എനിക്കൂഹിക്കാവുന്നതേ ഉള്ളൂ. അവളത് മാക്സിമം എന്നിൽ നിന്ന് മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
കട്ടിയ്ക്ക് കരി എഴുതിയ അവളുടെ വലിയ കണ്ണൂകളിൽ പളുങ്ക് മണി പോലെ കണ്ണുനീർ നിറയുന്നെങ്കിലും കൃതൃമമായ ഒരു ചെറു പുഞ്ചിരിയിലൂടെ അവൾ അതിനെ മറയ്ക്കാൻ പെടാപാടുപെടുന്നുണ്ട്. അവളുടെ ആ മുഖം കണ്ട് എനിക്കാണ് വല്ലായ്മ കൂടിയത്……
ഓമനത്തം നിറഞ്ഞ കുട്ടികളുടെ ചിത്രങ്ങളാൽ അലങ്കരിച്ച ആ സ്ഥലം എത്ര പെട്ടെന്നാണ് എനിക്ക് തനിക്ക് ചുട്ടുപൊള്ളുന്ന നരകമായ് മാറിയത്.
ഇവിടെ തൊട്ടാൽ പൊട്ടുന്ന അവസ്ഥയിലാണ് ഗീതു . എന്നാലും നിറകണ്ണുകളോടെ ചുറ്റിനും നോക്കി ചിരിക്കാൻ ശ്രമിക്കുന്ന അവളെ ചേർത്ത് നിർത്താതിരിക്കാനെനിക്കായില്ല. തോളിലൂടെ കയ്യിട്ട് ഞാൻ ഗീതുവിനെ എന്റെ മാറോട് ചേർത്തു. പാവം ഞാൻ തൊട്ടതും വിതുമ്പി പോയി അവൾ . മറ്റുള്ളവര് കാണാതിരിക്കാനാവും അവൾ എന്റെ നെഞ്ചിൽ മുഖമൊളിപ്പിക്കുന്ന പോലെ തോന്നി എനിക്ക് .
എന്തുകൊണ്ടാണ് ഈ ഒരപകടം എനിക്ക് മുൻകൂട്ടി ചിന്തിക്കാനാവാത്തത് . മനസ്സിൽ വേറേ ചിന്തകളും കൊണ്ട് നടന്നാൽ ഇതൊകെ എങ്ങനെ