വേദനിച്ചതാ……. ”
“എവിടെ നോക്കട്ടേ……”
ഗീതു പരിഭ്രാന്തയായി
ഞാൻ തല തിരിച്ച് കാണിച്ചു….
“ഈശ്വരാ ചോര ഉണങ്ങി പിടിച്ചിട്ടുണ്ടല്ലോ …..എന്താ ഏട്ടാ ഇത് . നീരുമൊണ്ട് ”
“എന്താന്ന് ചോദിച്ചാൽ ..? നീയല്ലെ എന്നെ തള്ളിയിട്ടത് ….. ”
“ഓ…………..”
അപ്പോളേയ്ക്കും ഗീതുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ആഹ് ഇനി അതിന് കരയണ്ട … വലിയ വേദനേന്നുമില്ല….. ”
“ഏട്ടൻ ചുമ്മാ പറയണതാ…. ഇത് തലയാ… നമ്മുക്ക് ആശൂത്രീൽ പോകാം….”
“എന്താ ഗീതു നിനക്ക് … ഏഹ് ….?”
“ഏട്ടനറിയില്ല. മോൻ പോയേ ശേഷം എനിക്ക് വല്ലാത്ത പേടിയാ …. ചെറിയ കാര്യം പോലും എനിക്ക് താങ്ങാനാവൂല … ”
“ഗീതു ഇത് കുഴപ്പൊന്നുമില്ല …ഒന്ന് കഴുകി തുണി കെട്ടിയാൽ മാത്രം മതി…..”
അസംതൃപ്തിയോടെ ആണെങ്കിലും ഗീതു അത് സമ്മതിച്ചു……
“എന്നാലും ഇങ്ങനെ പിടിച്ച് തള്ളണ്ടായിരുന്നു… ആ ചിരവേല് വല്ലോമാണ് ഇടിച്ചിരുന്നെങ്കിലോ…..?”
അത് പറയുമ്പോൾ എനിക്ക് വേറേ ഉദ്ദേശമുണ്ടായിരുന്നു….
തെളിഞ്ഞ് വന്ന ഗീതൂന്റെ മുഖം വീണ്ടും ഞാൻ വിചാരിച്ച പോലെ കാർമേഘങ്ങൾ കൊണ്ട് മൂടാൻ തുടങ്ങിയിരുന്നു…
“എന്തിനാ ഇങ്ങൊനെക്കെ പറയുന്നത്. എന്നെ അങ്ങനൊക്കെ ചെയ്തോണ്ടല്ലെ ഞാൻ പിടിച്ച് തള്ളിയത് . കൊറേ നേരം ഞാൻ പിടിച്ച് നിന്നില്ലേ……..”
ഗീതു വീണ്ടും കരച്ചിലിന്റെ വക്കെത്തി …..
“എന്നാലും …..”
“എന്ത് എന്നാലും …… എന്തേ എന്നേം തള്ളിയിടണോ അത് പോലെ … വാ തള്ളിയിട്… അങ്ങനെ വിഷമം മാറുവെങ്കി മാറട്ടെ . എനിക്കും സമാധാനാവും….”
“നീയെന്താ ഗീതു കൊച്ച് പിള്ളാരെ പോലെ ……….”
ഗീതു എന്റെ വഴിക്ക് വരുന്നുണ്ടെങ്കിലും അവളെ കളിയാക്കി ഞാൻ ചോദിച്ചു.
“പിന്നല്ലാണ്ട് ഞാനെന്ത് പറയാൻ . ”
ഗീതു പിണങ്ങിയ മട്ടിൽ ചുണ്ട് കോണിച്ചു ….
“എനിക്ക് തള്ളിയിടേന്നും വേണ്ട പക്ഷെ നീ പ്രായശ്ചിത്തം ചെയ്യണം. ”
ഞാൻ ചൂണ്ടയിട്ടു.
“പ്രായശ്ചിത്തോ…..? എന്ത് പ്രായശ്ചിത്തം ? “