” ച്ഛെ ……….”
സ്പൂണുമായ് തിരികെ വന്നപോഴും ഗീതൂന്റെ ചുണ്ടുകളിൽ നേരത്തേ ഉണ്ടായിരുന്ന പുഞ്ചിരി എവിടെയൊക്കെയോ ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു..
സ്പൂണിൽ അവൾക്ക് വാരി നൽകുമ്പോൾ തുളുബാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു.
“ഏട്ടാ മുളക് വേണം ….”
കൈകൾ രണ്ടും കോർത്ത് പിടിച്ച് ഗീതുവിന്റെ ആവശ്യം….
എടുത്ത് കഴിക്ക് ഗീതൂ എന്ന് പറയാൻ തോന്നീല. ചില സമയങ്ങളിൽ നമ്മളെല്ലാം അതേപടി അനുസരിക്കുന്നതാവും നല്ലത്. അതിനി എത്ര ബാലിശമായാലും ശരി. നോട്ട് ദ പോയിന്റാ …. ആവശ്യം വരും…
മുളകിൻ കഷ്ണം വായിൽ വച്ച് കൊടുത്തു. കറുമുറോം കടിച്ച് രസിക്കുവാണ് നമ്മുടെ കക്ഷി….
പപ്പടം എടുത്ത് താടാ എന്ന് പറയും മുന്നേ പപ്പടം അവളുടെ തത്തമ്മ ചുണ്ടിനിടയിലേക്ക് തിരുകാൻ ഞാൻ മറന്നില്ല…
വിടർന്ന കണ്ണുകളാൻ എന്നെ നോക്കി ഗീതു പുഞ്ചിരിച്ചു. ഗുഡ് ബോയ് എന്നല്ലേ ആ കണ്ണുകളിൽ തെളിഞ്ഞത് ..
ഗീതുനെ ഊട്ടിയ ശേഷമാണ് ഞാൻ കഞ്ഞി കുടിച്ചത് …
കഞ്ഞി കുടിച്ച ശേഷം ഗീതു വന്നിരുന്നത് നടുമുറ്റത്തിന് സൈഡിൽ ഇട്ടിരുന്ന സോഫയിലാണ്. ഈ നടുമുറ്റമാണ് വാടക അല്പം കൂടുതലായിരുന്നിട്ടും ഗീതൂനെ കൊണ്ട് എന്നെ ഈ വീട് എടുപ്പിച്ചത്. എന്നേലുമൊരു വീട് പണിയുമ്പോൾ അതിന് നടുമുറ്റം വേണം തുളസിത്തറ വേണമെന്നൊക്കെ എപ്പോഴും ഗീതു പറയുമായിരുന്നു. അവളുടെ സ്വപ്നത്തിലുണ്ടായിരുന്ന അതേ വീടാണ് ഇതെന്ന് അന്ന് വീട് നോക്കാൻ വന്നപ്പോ ഗീതു പറഞ്ഞിരുന്നു.
വാനിൽ നിന്നും നേരിട്ട് നടുമുറ്റത്തേയ്ക്ക് പതിക്കുന്ന മഴയെ നോക്കി ആസ്വദിച്ചിരിക്കുവാണ് കക്ഷി …… അവളേയും കടന്ന് റൂമിലേയ്ക്ക് പോകവേ ഗീതു എന്നെ കൈയിൽ വലിച്ച് സോഫയിലേയ്ക്കിട്ടു…
“എങ്ങോട്ടാ ഇത്ര ദൃതിയിൽ . അവിടെ ആരെങ്കിലും കാത്തിരിക്കുവാണോ …..?”
പോടീ എന്ന് പറയാൻ വന്നെങ്കിലും ഞാൻ ചുമ്മാതല ചരിച്ച് കളയുകയായിരുന്നു. ഒന്ന് രണ്ട് ദിവസം ഗീതൂന്റെ മുമ്പിൽ നിന്ന് മാറി നടക്കാമെന്നാണ് വിച്ചാരിച്ചത് ,അവളെ കാണുമ്പൊ ഒക്കെ ഞാൻ കാണിച്ച പേക്കൂത്താണ് എനിക്കോർമ്മ വരുന്നത്.
നമ്മൾ രണ്ടു പേരും നടുമുറിത്തിനഭിമുഖമായി ആ മഴയും കണ്ട് സോഫയിലിരുന്നു.. വല്ലാത്തൊരു കാലാവസ്ഥ . സുന്ദരമായത്. ഗീതു എന്റെ തോളിലേയ്ക്ക് തല ചായ്ച്ചു. അവിടിരുന്ന് മഴക്കാണാൻ തന്നെ വല്ലാത്ത ഭംഗിയാണ്. നിമിഷങ്ങൾ ഒഴുകി നീങ്ങവെ വെള്ളാരം കല്ലിൽ മഴത്തുള്ളി ചിതറിയ പോലെ ഗീതുവിന്റെ ശബ്ദം ……..