ഗീതാഗോവിന്ദം 2 [കാളിയൻ]

Posted by

ഒരു വശം ചരിഞ്ഞ് കിടക്കുവാണ്. നൈറ്റി മാറ്റിയിരുന്നു.. കട്ടിലിന്റെ അരികിലിരുന്ന് ഗീതൂന്റെ കൈയിൽ മെല്ലെ തൊട്ടു. എന്റെ ഉള്ളംകൈയിലെ തണുപ്പടിച്ചിട്ടാവാം ” മ് ………” എന്ന ശബ്ദത്തിൽ ഒന്ന് ഞെട്ടിയിട്ട് വീണ്ടും മയക്കത്തിലേയ്ക്ക് വീണു…. ഗീതൂന്റെ ശരീരം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. പനിയാണോ ഈശ്വരാ ……. കട്ടിലിനരികിലെ മേശയിൽ ആ ഗുളികകൾ കണ്ടു. ഉറക്കത്തിനുള്ളതാണ്. പാവം ഞാൻ കാരണം എത്ര മാത്രം ദുഃഖമാണ് എന്റെ പെണ്ണ് അനുഭവിക്കുന്നത്.

പുറത്ത് നല്ല മഴ ഉണ്ടായിരുന്നു … ഗീതൂനെ പുതപ്പിനാൽ മൂടിയിട്ട് വാതിൽ ചാരി ഞാൻ പുറത്തേയ്ക്കിറങ്ങി. അടുക്കളയിലെത്തി.. ഗീതൂന്റെ നൈറ്റിയിൽ നിന്നും പിഞ്ചി പോയ തുണി നിലത്ത് കിടപ്പുണ്ടായിരുന്നു. എന്തോ കളയാൻ തോന്നിയില്ല…പോക്കറ്റിലിട്ടു..
ബീഫ് എടുത്ത് ഫ്രിഡ്ജിൽ വച്ചു.. ഇന്ന് എന്തായാലും വെക്കണ്ട . ഗീതൂന് പനിയുണ്ട്. കഞ്ഞി മതി. ഞാൻ അരി അടുപ്പത്ത് വച്ച് കുറച്ച് മുളക് കറി ഉണ്ടാക്കി. പപ്പടം പൊരിച്ച് ആ എണ്ണയിൽ നാലഞ്ച് വറ്റൽ മുളകും ചുട്ടെടുത്തു..

അല്പം പേടിയോടെ ആണെങ്കിലും ഗീതുനെ വിളിക്കാൻ റൂമിലേക്ക് പോയി. നെറുകയിൽ കയ്യ് വച്ച് നോക്കി. അല്പം ചൂട് കുറഞ്ഞിട്ടുണ്ട്. എന്നാലും മുഖത്ത് വല്ലാത്ത ക്ഷീണം തോന്നി. ഗീതൂന്റെ മുഖത്ത് നോക്കും തോറും എനിക്ക് അല്പം മുമ്പ് നടന്നു സംഭവങ്ങൾ ഓർമ്മ വന്നു.

“പൊന്നൂ ………”
അവളുടെ തലയിൽ തലോടി ഞാൻ വിളിച്ചു..
“പൊന്നൂസേ……”

“മ് ….. ”
ഗീതു മെല്ലെ കണ്ണ് തുറന്നു ….

“വാ എണീക്ക്… കഞ്ഞി എടുത്ത് വച്ചിട്ടുണ്ട് ചൂടാറും മുന്നേ കഴിക്കാം ….. പനിയുണ്ടെന്ന് തോന്നുന്ന്, ദേഹമാകെ ചൂടാണ്….. ”
ഗീതുന്റെ കൈപ്പത്തി എന്റെ കൈകൾക്കിടയിൽ വച്ച് തിരുമ്മി ചൂടേകി കൊണ്ട് ഞാൻ പറഞ്ഞു……

വല്ലാതെ പ്രയാസപ്പെട്ട് ഗീതു എഴുന്നേൽക്കാൻ ശ്രമിച്ചു. തലയണ എടുത്ത് കട്ടിലിൽ ചാരി വച്ച് കൊടുത്തപ്പോൾ ഗീതു അതിലേക്ക് ചാരി ഇരുന്നു…..

കഞ്ഞി ഞാൻ ഇങ്ങോട്ടേയ്ക്കെടുക്കാം.
ഗീതു എന്നെ നോക്കാതെ ജനലിലൂടെ പുറത്തെ മഴയിൽ കണ്ണും നട്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു…

“ഏട്ടാ……”
ഞാൻ എഴുന്നേറ്റ് തിരിഞ്ഞതും പിറകിൽ നിന്ന് ഗീതൂന്റെ പതിഞ്ഞ സ്വരം …….

അലത്തല്ലുന്ന മഴയുടെ സ്വരത്തിന് അതലിഞ്ഞ് ചേർന്ന പോലെ . തിരിഞ്ഞു ഗീതൂന്റെ കണ്ണുകളിൽ നോക്കിയപ്പോഴും ഞാൻ കണ്ടത് മഴയിൽ കുളിച്ച മന്ദാരം പോലുള്ള എന്റെ ഗീതുവിനെ ആണ് ……

Leave a Reply

Your email address will not be published. Required fields are marked *