ഗീതാഗോവിന്ദം 2 [കാളിയൻ]

Posted by

ഇത്രയും പറയുന്നതിനിടയിൽ പുള്ളിക്കാരി എന്റെ ബാഗും വാങ്ങി വീട്ടിനകത്ത് എത്തി കഴിഞ്ഞു.

ഇങ്ങനൊരു പൊട്ടിപ്പെണ്ണ്.

ചുമന്നോണ്ട് വന്ന പാപഭാരമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായ സന്തോഷത്തിൽ ഞാൻ ബൈക്കിൽ നിന്നുമിറങ്ങി. എന്റെ രക്ഷപ്പെടലിൽ കാർത്തികയ്ക്കും നല്ലൊരു പങ്കുണ്ടെന്നെനിക്ക് തോന്നി. തുളസി തറയിലെ ദീപം തൊട്ട് വണങ്ങി. ഷൂസഴിച്ച് വീട്ടിലേയ്ക്ക് കേറാൻ കാൽ എടുത്ത് വച്ചതും.!!

“കേറി പോകരുതകത്ത് …..! ”

ഈശ്വരാ ദേ വരുന്ന്, ശ്രീദേവി പോലെ പോയവൾ മൂദേവി പോലെ . അകത്ത് കേറിയപ്പഴാണോ ഇവൾക്ക് ഓർമ്മ വച്ചത്.

“അകത്തേ നശൂലമെല്ലാം അടിച്ച് കളഞ്ഞ് വിളക്ക് വച്ചിരിക്കുമ്പഴാണോ ഗോവിന്ദേട്ടൻ ഇനി പുറത്തീന്ന് കൊണ്ട് അകത്ത് കേറണെ…. ? പുറത്തു നിന്ന് കുളിച്ചാതി, ഇന്നാ പിടിച്ചൊ ടവ്വല് …….”

ടവ്വല് മുഖത്തേയ്ക്കൊരേറായിരുന്നു.

“നേരത്തിനും കാലത്തിത്തുമൊക്കെ വീട്ടിലെത്തണം… ”
ഗീതു കൂട്ടിച്ചേർത്തു.

പട്ടിത്താറ്റും പരിഹാസവും .ഞാനൊന്നും മിണ്ടീല . ചില സമയത്ത് മാനമാണ് ഏറ്റവും മികച്ച ആയുധം . സുനാമിയെ പോലും അതിന് ചെറുത്ത് നിൽക്കാനാവും. മാത്രവുമല്ല ഞാൻ പ്രതീക്ഷിച്ചത് വച്ച് നോക്കുമ്പോ ഗീതുവിൽ നിന്ന് ഒന്നും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ . ശരി സർ എന്ന് പറഞ്ഞില്ലെന്നേ ഉള്ളൂ. അനുസരണയുള്ള ഒരു കുട്ടിയെ പോലെ ടവ്വലും കഴുത്തിലിട്ട് മുറ്റത്തെ പൈപ്പിൻ ചുവട്ടിലേയ്ക്ക് പോയി.

പാന്റും ഷർട്ടും ബനിയനും ഊരിയ ശേഷം ടവ്വലെടുത്തുടുത്തു. പൈപ്പ് ഓൺ ചെയ്ത് ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് ഒഴിച്ചു.ഹൂ….. എന്തൊരു തണുപ്പ്. വിറച്ച് പോയ്……

തൂക്ക് വിളക്കിന് തിരികൊളുത്തുമ്പോഴും തുളസി കതിർ നുള്ളിയെടുത്ത് നിലവിളക്കിൻ തുമ്പത്ത് കെട്ടുമ്പോഴുമൊക്കെ എന്റെ അരുമയായ ഭാര്യ എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ചെയ്തത് അല്പം കൂടി പോയോ എന്നുള്ള നോട്ടമാണ്, എന്നാൽ ഞാൻ നോക്കുമ്പൊ എന്നെ ചിറഞ്ഞ് നോക്കും പെണ്ണ്. ചിലനേരത്തൊക്കെ എന്റെ ഗീതൂനെ മനസിലാക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ചില സമയങ്ങളിൽ അവളെ മനസിലാക്കാനേ പറ്റില്ല. ഞാൻ പ്രതീക്ഷിക്കുന്നതിലും നേർ വിപരീതമായിട്ടാവും അവൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും.

 

“അതേയ്….. സോപ്പ് കിട്ടീല്ല….. ” ചുറ്റുപാട് ശാന്തമായതിനാലാവാം എന്റെ ശബ്ദമുയർന്നത് …..

Leave a Reply

Your email address will not be published. Required fields are marked *