നെഞ്ച് തകർക്കുന്ന വേദനയോടെ അനഘ കാലിൽ മുഖം പൂഴ്ത്തി കരഞ്ഞു.
അപ്പോഴും മുറിയിൽ നിന്ന് തുളയ്ക്കുന്ന സീൽക്കാരങ്ങൾ അവളുടെ കാതിൽ പതിക്കുന്നുണ്ടായിരുന്നു,
ആഹ് കാമകരച്ചിലുകൾ പതിയെ അനഖയുടെ ഉള്ളിൽ ആലയിൽ ഉരുക്കി ചുവപ്പിച്ച ഇരുമ്പിന്റെ മുകളിൽ ആക്കത്തിൽ പതിക്കുന്ന ചുറ്റിക പോലെ ആയിമാറി,
കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർ പുറം കൈകൊണ്ട് അമർത്തി തുടച്ചുകൊണ്ട് അനഘ എണീറ്റു,
സെറ്റിയിൽ ഊരികിടന്നിരുന്ന നിഖിലിന്റെ ടി ഷർട്ട് കാലുകൊണ്ട് തട്ടിമാറ്റി സോഫയിലേക്കിരിക്കുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു,
ഉള്ളിലെ സങ്കടവും തകർന്ന ഹൃദയവും പതിയെ മുറികൂടുകയായിരുന്നു, സങ്കടം ദേഷ്യമായും വെറുപ്പായും പരിണമിച്ചു.
അതിനെ ഊതിയുറപ്പിച്ചു ദൃഢമാക്കിയത് അവരുടെ കിതപ്പുകളും നിശ്വാസങ്ങളും,
“ഹെലോ സന്ധ്യേച്ചി….വീട് വരെ ഒന്ന് വരണം…..”
“ഇപ്പോൾ എന്നോടൊന്നും ചോദിക്കരുത് ചേച്ചിക്ക് ഇപ്പോ ഇങ്ങോട്ടു വരാൻ പറ്റുമോ ഇല്ലയോ…”
ഫോണെടുത്തു സന്ധ്യയെ വിളിച്ച ശേഷം അവൾ കട്ട് ചെയ്തു.
ഓർമ്മകൾ പിന്നിലേക്ക് ഒഴുകാൻ തുടങ്ങിയ നിമിഷം സ്വയം ശാസിച്ചു അവൾ മനസ്സിനെ കൈയിലാക്കി.
അപ്പോഴേക്കും അകത്തെ ഒച്ചപ്പാട് നിലച്ചിരുന്നു,
പുറത്തേക്കു വരുന്ന തന്റെ ഭർത്താവിനെയും അയാളുടെ കാമുകിയെയും നേരെ കാണാൻ ഉള്ളു പിടയുന്ന വേദനയോടെ അവൾ കാത്തിരുന്നു.
കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്
ഒരു ടവ്വൽ ചുറ്റിക്കൊണ്ടാണ് നിഖിൽ പുറത്തേക്കിറങ്ങിയത്,
മൂളിപ്പാട്ടു മൂളി ഹാളിലേക്ക് കയറിയ നിഖിലിന്റെ കണ്ണ് അനഖയിൽ പതിഞ്ഞ നിമിഷം ഞെട്ടി മുഖം ചുളിഞ്ഞു, പ്രേതത്തെ മുന്നിൽ കണ്ടപോലെ അവന്റെ മുഖം വിളറി വെളുത്തു.
“അനു….നീ…നീ എപ്പോ വന്നു…”
നിഖിലിന്റെ തൊണ്ട വരണ്ടിരുന്നു, മുറുകിയ കണ്ഠത്തിൽ നിന്നും വരണ്ട ചോദ്യം ഉയർന്നു.
“വരേണ്ട സമയത്ത് തന്നെ എത്തി അതുകൊണ്ട് കാണേണ്ടതെല്ലാം കണ്ടു….”
അവളുടെ മറുപടിയിൽ മൂർച്ച നിറഞ്ഞിരുന്നു…അവന്റെ കണ്ണിനെയും നെഞ്ചിനെയും തുളയ്ക്കുന്ന മൂർച്ച.
“അനു ഞാൻ അറിയാതെ…”
മുഴുവപ്പിക്കും മുന്നേ കാറ്റു പോലെ ആണ് അവൾ അവന്റെ നേരെ പാഞ്ഞു