തലയിൽ ഒന്ന് കുടുങ്ങിയ ചുരിദാറിനെ ഊരിയെടുക്കാൻ അവളെ സഹായിച്ച നിഥിന്റെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് സന്ധ്യ കെട്ടിപ്പുണർന്നു.
നഗ്നമായ ഇടുപ്പിൽ കൈയ്യുരച്ചുകൊണ്ട് നിധിൻ അവളെ നെഞ്ചിലേക്ക് ചേർത്തു.
“കള്ളന് കൊതിയുണ്ടെന്നറിയാം….രാത്രി ഞാൻ തീർത്തു തരാട്ടോ…”
അവന്റെ നെഞ്ചിലൂടെ ചുണ്ടുരച്ചുകൊണ്ട് സന്ധ്യ കുറുകി.
“എന്റെ മോളിപ്പോൾ കുളിക്ക്…എന്നിട്ടു വല്ലോം കഴിക്ക്….എന്നിട്ടു കൊഞ്ചാം…”
സന്ധ്യയുടെ തോളിൽ കൈ വച്ച് ഉന്തി അവളെ ബാത്റൂമിലേക്ക് ആക്കിക്കൊണ്ട് നിധിൻ ചിരിയോടെ പറഞ്ഞു.
ചിണുങ്ങികൊണ്ട് സന്ധ്യ അകത്തു കയറിയപ്പോൾ അവൾക്ക് മാറാനുള്ള ഡ്രസ്സ് എടുത്തു വെച്ച് നിധിൻ താഴേക്ക് നടന്നു.
********************************
ഡൈനിങ്ങ് ടേബിളിലേക്ക് ഓരോ പാത്രങ്ങൾ നിധിനും അമ്മയും നിരത്തുമ്പോഴാണ് അനഘ വന്നത് ഒരു നൈറ്റ് പാന്റും നീളം കൂടിയ ബനിയനും ധരിച്ചു ഈറൻ മുടി വിടർത്തിയിട്ട് അവിടേക്ക് വന്ന അനഖ അവരുടെ ഒപ്പം കൂടി.
സോഫയിൽ ഫോണിൽ കളിക്കുന്ന അമ്പാടി അവളെ നോക്കി ഒരു കുഞ്ഞു ചിരി ചിരിച്ചു വീണ്ടും തല ഫോണിലേക്ക് പൂഴ്ത്തി.
“ആഹാ നീ പണി തുടങ്ങിയോ…”
മുടിപൊതിഞ്ഞു ഉയർത്തി കെട്ടിയിരുന്ന ടവ്വൽ ഇളക്കി തോർത്തിക്കൊണ്ട് സന്ധ്യ മുകളിൽ നിന്നിറങ്ങുമ്പോൾ താഴെ ഓരോന്നും എടുത്തു വെക്കുന്ന അനഖയെ കണ്ട് സന്ധ്യ ചിരിച്ചു.
മറുപടി അനഖയും ഒരു ചിരിയിൽ ഒതുക്കി.
അമ്പാടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി മാറ്റിവെച്ചു സന്ധ്യ അവന്റെ പ്ലേറ്റ് എടുത്തു വിളമ്പി അവനെ ഊട്ടാൻ തുടങ്ങി.
ഫോൺ മാറ്റിയതിന്റെ ദേഷ്യം ആദ്യം കാണിച്ചെങ്കിലും സന്ധ്യയുടെ കൊഞ്ചിക്കലിലും സ്നേഹത്തിലും അടങ്ങിയ അമ്പാടി അതോടെ നേരെ ഇരുന്നു ചോറുണ്ട് തുടങ്ങി.
“ഇരിക്ക് മോളെ…”
അമ്മയുടെയും മകന്റെയും ചിരിയും കളിയും നോക്കി നിന്ന അനഖ അമ്മയുടെ വിളി കേട്ടാണ് തിരിഞ്ഞത്.
“ഇരിക്ക്…കഴിക്കണ്ടേ….”
അവളുടെ തോളിൽ പിടിച്ചു കസേരയിലേക്ക് ഇരുത്തികൊണ്ട് ശോഭാമ്മ ചിരിച്ചു.
“മോളുടെ ജോലി ഒക്കെ എങ്ങനെ….”
വിളമ്പി വെക്കുന്നതിനടയിൽ ശോഭാമ്മ ചോദിച്ചു.
“ഇപ്പോൾ കുഴപ്പമൊന്നുമില്ല അമ്മെ…പിന്നെ സന്ധ്യേച്ചി ഉണ്ടല്ലോ കൂടെ അതോണ്ട് എനിക്കെളുപ്പമാണ്…”
“ഉം…പെണ്ണിനെ ഒന്ന് മാറ്റിയെടുക്കാൻ പെട്ട പാട്…
എനിക്കേ അറിയൂ…”