“എങ്കിൽ രണ്ടു പേരും ഒന്ന് കുളിച്ചു ഫ്രഷ് ആയി വാ യാത്രയുടെ ആഹ് മടുപ്പ് മാറി കിട്ടും…
വാടോ തനിക്കുള്ള മുറി കാട്ടിത്തരാം…കുളിച്ചു വരുമ്പോഴേക്കും അത്താഴം റെഡി..”
മിതഭാഷി ആയിരുന്ന നിധിൻ വീട്ടിൽ പുതിയ ആളുമായുള്ള അപരിചിതത്വം കുറയ്ക്കാനായി പറഞ്ഞ ശേഷം, ബാഗുമായി മുന്നോട്ടു നീങ്ങി.
സന്ധ്യ അവളെ നോക്കി തലയാട്ടിയ ശേഷം മോനുമായി തങ്ങളുടെ മുറിയിലേക്ക് കയറി.
തന്റെ ബാഗ് ഉം എടുത്തു മുന്നോട്ടു നീങ്ങാൻ തുടങ്ങുന്ന നിഥിനെ അവൾ ബാഗ് താൻ എടുത്തോളാം എന്ന രീതിയിൽ ഒന്ന് പറഞ്ഞെങ്കിലും അത് കണ്ണ് ചിമ്മി നിരസിച്ചുകൊണ്ട് നിധിൻ അവളുടെ ബാഗുമായി താഴെ ഉള്ള മുറിയിലേക്ക് കയറി.
“അമ്മയുടെ മുറി അടുത്ത് തന്നെയാ…രാത്രി എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചോട്ടോ മടിയൊന്നും വിചാരിക്കേണ്ട…അല്ലെങ്കിൽ മുകളിൽ ഞങ്ങളുടെ മുറിയുണ്ട്…”
നടക്കും വഴി നിധിൻ പറഞ്ഞു.
അവനു പിറകെ അനഖയും നടന്നു.
ഒരു മുറിയുടെ ഡോർ തുറന്നു അവളുടെ ബാഗ് അകത്തേക്ക് വച്ച് നിധിൻ തിരിഞ്ഞു.
എഡ് ഷീറന്റെയും സയിൻ മാലിക്കിന്റെയും വെട്ടിയെടുത്ത ഫോട്ടോകൾ ഭിത്തിയിൽ ഒട്ടിച്ചും ചിത്രശലഭങ്ങളുടെയും പൂക്കളുടെയും ചിത്രങ്ങളും ഭിത്തിയിൽ നിറക്കൂട്ടിൽ ചാലിച്ച് പടർത്തിയിരിക്കുന്നതവൾ കൗതുകത്തോടെ നോക്കി നിന്നു.
“സന്ധ്യ പറഞ്ഞു കാണുമല്ലോ എനിക്ക് ഒരനിയത്തിയുണ്ട്…
ആളുടെ റൂമാ… പേടിക്കണ്ട ഈ കാട്ടിക്കൂട്ടലൊക്കെ ഉള്ളൂ ആള് പാവാ…
അനഖയുടെ കാര്യങ്ങളൊക്കെ സന്ധ്യ പറഞ്ഞു, വിഷമിക്കണ്ടാട്ടോ…നമ്മുക്ക് എല്ലാം ശെരിയാക്കാം….
താനിപ്പോൾ ഒന്ന് ഫ്രഷ് ആയി വാ അത്താഴം കഴിക്കണ്ടേ.. …..”
അവളെ നോക്കി ചിരിയോടെ പറഞ്ഞു നിധിൻ റൂം വിട്ടു പുറത്തേക്കിറങ്ങി.
“ആഹ് അതെ…ഡ്രസ്സ് ഇനി ഏതേലും വേണോങ്കിൽ ആഹ് ഷെൽഫിൽ നിത്യേടെ ഡ്രസ്സ് കാണും തനിക്ക് ചേരുവാണേൽ എടുത്തിട്ടോളൂ…”
പറഞ്ഞ ശേഷം നിധിൻ പുറത്തേക്ക് നടന്നു.
വാതിൽ ചാരിയ അനഘ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു.
ഭിത്തിയിൽ ഒരു സുന്ദരിയുടെ ഫോട്ടോ തൂക്കിയിരുന്നു.
കുസൃതി നിറഞ്ഞ മുഖമുള്ള ഒരു പെണ്ണിന്റെ.
അതാവും നിത്യയെന്നു അവൾ ഊഹിച്ചു.
ബാഗ് തുറന്നു മാറാനുള്ള ഡ്രെസ്സും തോർത്തും എടുത്തു അവൾ ബാത്‌റൂമിൽ കയറി.
********************************
“മോനെന്ത്യെഡോ….”
റൂമിൽ എത്തിയ നിധിൻ തനിച്ചു നിൽക്കുന്ന സന്ധ്യയെ നോക്കി ചോദിച്ചു.
“താഴെ അമ്മയുടെ അടുത്തേക്ക് പോയിട്ടുണ്ട്…”
ടോപ് ഊരുന്നത് കണ്ട നിധിൻ വാതിൽ ചാരി അവളുടെ അടുത്തേക്ക് വന്നു.