ഓഫീസിൽ ഡിവോഴ്‌സ്ഡ് ആയ ചെറുപ്പക്കാരി എന്ന നിലയിൽ അനഘയെ ചുറ്റി എപ്പോഴും ചൂഴ്ന്ന കണ്ണുകളും വിഷം നിറഞ്ഞ നാവുകളുമായി അവസരം പാർത്തു നടന്നിരുന്ന ആണുങ്ങളെ കണ്ടപ്പോൾ അവൾക്ക് നിഖിലിന്റെ ഓർമ്മകൾ തികട്ടി വന്നുകൊണ്ടിരുന്നു.
അവരോടവൾക്ക് പുച്ഛവും വെറുപ്പുമാണ് തോന്നിയത്.
എന്നാൽ ഒരിക്കൽക്കൂടി അവളെ ഇനി കണ്ണീരിന് വിട്ടുകൊടുക്കില്ല എന്ന് തീർച്ചപ്പെടുത്തിയ സന്ധ്യ അവൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം തീർത്തിരുന്നു.
ദിവസങ്ങൾ കൊഴിയുന്നതിനനുസരിച്ചു അനഘ തന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടിരുന്നു, ഇതുവരെ ഇല്ലാതിരുന്ന ധൈര്യം അവൾ ആർജ്ജിച്ചെടുത്തു.
*******************************
മാസങ്ങൾ ഒഴിഞ്ഞു അനഘ തന്റെ ജീവിതത്തിനോട് പടവെട്ടി ഉയർന്നു നിഖിലിനോട് ഉണ്ടായിരുന്ന വെറുപ്പ് പുരുഷ വിധ്വേഷത്തിന്റെ മുഖം മൂടി എടുത്തണിയുമ്പോൾ ആഹ് മുഖം മൂടി തനിക്ക് നൽകുന്ന സംരക്ഷണത്തിൽ അനഘ ആശ്വാസം കണ്ടെത്തി.
“ഈ ആണുങ്ങളൊക്കെ ഒരു പോലെയാ അല്ലെ ചേച്ചീ…”
“ഹ ഹ ഹ….”
കാറിൽ ഷോപ്പിംഗ് കഴിഞ്ഞു വരുമ്പോൾ അനഖയുടെ ചോദ്യം കേട്ട നിഷ മുന്നിലെ കോ ഡ്രൈവിംഗ് സീറ്റിലിരുന്നു ആർത്തു ചിരിച്ചു.
“അയ്യോ…”
നിഷയുടെ ചിരി കേട്ട് മുഖം മാറിയ അനഖയെ കണ്ട സന്ധ്യ നിഷയുടെ തുടയ്ക്കൊന്നു നുള്ളി.
“എന്താടി…എനിക്ക് നൊന്തു…”
നുള്ളിയ ഭാഗം തിരുമ്മിക്കൊണ്ട് നിഷ മുഖം കോട്ടിയപ്പോൾ അനഘ ഒന്ന് ചിരിച്ചു.
ഷോപ്പിംഗ് മാളിൽ വെച്ച് തിരക്കുള്ള ഫുഡ് കൗണ്ടറിൽ നിന്ന അനഖയുടെ പിന്നിൽ കൂടിയ ഒരുത്തൻ അവളെ മുട്ടിയുരുമ്മി അസ്വസ്ഥയാക്കിയിരുന്നു.
അവന്റെ കൈകൾ കൂടി തേരട്ടയെ പോലെ ദേഹത്തേക്ക് നുഴയാൻ തുടങ്ങിയപ്പോൾ അനഖയുടെ സകല പിടിയും വിട്ടിരുന്നു.
കൈ മുട്ട് അവന്റെ നെഞ്ചിനു വയറിനും ഇടയിലേക്ക് കുത്തുമ്പോൾ അവളുടെ മനസ്സിൽ വെറുപ്പായിരുന്നു.
മർമ്മത്തിൽ കിട്ടിയ കുത്തിൽ ശ്വാസം മുട്ടി അവൻ താഴെ വീണപ്പോൾ തിരിഞ്ഞു പോലും നോക്കാതെ അനഘ തിരികെ വന്നു ടേബിളിൽ ഇരുന്നു.
ദേഷ്യം കൊണ്ട് വിറക്കുന്ന അവളെ നോക്കി സന്ധ്യയും നിഷയും കാര്യം ചോദിക്കുമ്പോഴും കനപ്പിച്ചു വെച്ച മുഖവുമായി അവൾ ഇരുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല…
തിരികെ വരുംവഴി ആണ് അതവൾ അവരോടു പറഞ്ഞത്.
“ഡി എല്ലാ ആണുങ്ങളും കമ്പികഥകളിലെ പോലെ പെണ്ണിനെ കാണുമ്പോളെ കേറിപിടിക്കുന്നവരൊന്നും അല്ലാട്ടോ….”