കാർത്തിക.
“ഇതാണ് അവന്റെ ചിത്രം.
എന്റെ മനസിൽ പതിഞ്ഞ ചിത്രങ്ങളിൽ ഒന്ന്.
ഞാൻ പോകുവടി…
ഇനി ചിലപ്പോ ഞാൻ ഇങ്ങോട്ട് വരാൻ കഴിയില്ലായിരിക്കും.
എന്നെ അനോഷിച്ചു അവൻ വരുവണേൽ എന്നെ വിളിക്കണം കേട്ടോടി.”
എന്ന് പറഞ്ഞു കാർത്തിക തന്റെ ബാഗും എല്ലാം എടുത്തു കൊണ്ട് ഫ്ലാറ്റിൽ നിന്ന് ഇറങ്ങി.
സ്റ്റെല്ല ആ പാടം നോക്കി.
അവൾ നന്നായി തന്നെ വരച്ചിരിക്കുന്നു.
ആ പേപ്പർ അവിടെ ഇട്ടേച് അവൾ കാർത്തികയേ കാറിൽ കയറ്റി വിടാൻ പോയി.
പിന്നീട് കാർത്തിക അവിടെ നിന്ന് മടങ്ങി സ്വന്തം നാട്ടിലേക്ക്.
കാർ എയർപോർട്ടിൽ കൊണ്ട് നിർത്തി.
പിന്നീട് അവൾ വിമാനത്തിൽ യാത്ര ആയി.
ഇതേ സമയം ഫ്ലാറ്റിൽ തിരിച്ചു എത്തിയ സ്റ്റെല്ല അവന്റെ പാടം എടുത്തു കൊണ്ട് മുറിയിലേക് പോയി.
കാണാൻ നല്ല ഭംഗി തന്നെ ഉണ്ട്. നല്ല താടിയും മുടിയും ഉണ്ട്. കാർത്തിക പറഞ്ഞപോലെ അതെല്ലാം ഒന്ന് വെട്ടി നന്നാക്കിയാൽ അവനെ കാണാൻ നല്ല ഭംഗി തന്നെ ആകും.
അവൾ ആ പേപ്പറിലെ ഫോട്ടോ മൊബൈൽ എടുത്തു വെച്ച്. പിന്നീട് ആ പേപ്പർ അവിടെ ഇട്ടിരുന്ന ഫയൽ കളുടെ മുകളിലേക്കു ഇട്ടേച് സ്റ്റെല്ല ഡ്രസ്സ് ഒക്കെ മാറി ജോലിക്ക് പോയി.
അങ്ങനെ കാർത്തിക രാത്രി ആയതോടെ അവളുടെ വീട്ടിൽ എത്തി.
നല്ല ക്ഷീണം കാരണം ഒരു കുളിയും കഴിഞ്ഞു അപ്പൊ തന്നെ അവളുടെ മുറിയിൽ കയറി കിടന്നു ഉറങ്ങി. അമ്മയോടോ അച്ഛനോടോ അനിയത്തോയോടോ അങ്ങനെ മിണ്ടാൻ കഴിഞ്ഞില്ല.
ക്ഷീണം കാരണം അവരും അവളെ ശല്യം ചെയ്തില്ല.
പിന്നീട് ഉള്ള ദിവസം കാർത്തിക സന്തോഷം അഭിനയിച്ചു അച്ഛന്റെയും അമ്മയുടെയും അനിയത്തി ജ്യോതി യുടെ യും മുന്നിലൂടെ നടന്നു.
പക്ഷേ അവൾ അഭിനയിക്കുവാ ആണെന്ന് അവളുടെ അമ്മകും അച്ഛനും മനസിലായി.
അവൾ പിന്നെ സ്റ്റെല്ല പറഞ്ഞപോലെ തന്നെ അവരോട് പറയുക ആയിരുന്നു.
താൻ ഒരു ആൾ ആയി മുബൈ വെച്ച് പ്രണയത്തിൽ ആകുകയും അയാളുടെ