ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ]

Posted by

“”””സ്സ്….””””… എന്റെ കരങ്ങൾ ഇടുപ്പിൽ പതിഞ്ഞതും ഏട്ടത്തി ഒന്ന് പിടഞ്ഞു ഒപ്പം എന്റെ ചുണ്ടുകൾ കവിളിൽ അമർന്ന നിമിഷം ഏട്ടത്തി ഒന്ന് പുളഞ്ഞു.

“”””വിടപ്പൂ അമ്മകാണും…”””… എന്റെ വയറിൽ അമർത്തി നുള്ളികൊണ്ട് ഏട്ടത്തി പറഞ്ഞു ഒപ്പം എന്നിൽ നിന്ന് അടർന്നു മാറുകയും ചെയ്തു.

“”””നമ്മളിത് എങ്ങോട്ടാ അമ്മേ…?””””… അമ്മ പറയുന്നത് അനുസരിച്ചു ഇടത്തോട്ട് വലത്തോട്ടും സ്റ്റീറിങ് തിരിച്ചു മതിയായി ഒടുവിൽ സഹികെട്ടു ഞാൻ ചോദിച്ചു.

മിററിൽ കൂടി പിന്നിൽ ഇരിക്കുന്ന ഏട്ടത്തിയെ നോക്കിയപ്പോൾ എന്നിൽ ഉള്ള ആകാംഷ ആ മുഖത്തും നിറഞ്ഞു നിൽക്കുന്നുണ്ട്.

“”””അതവിടെ എത്തുമ്പോൾ അറിയാം…””””… അമ്മ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു.

മിററിൽ കൂടി ഏട്ടത്തിയെ നോക്കിയപ്പോൾ ഏട്ടത്തി എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. അതെ നിമിഷം ചുണ്ടുകൾ കൂർപ്പിച്ചു ഏട്ടത്തിയെ ചുംബിക്കുന്നത് പോലെ കാണിച്ചതും ആ കരികൂവള മിഴികൾ ഉരുട്ടി എന്നെ പേടിപ്പിച്ചു പക്ഷെ അതിന് പിന്നാലെ ആ ചുണ്ടുകളിൽ നറുപുഞ്ചിരി വിരിഞ്ഞു. അത് കണ്ടതും അടിവയറ്റിൽ മഞ്ഞു വീണ സുഖം എനിക്ക് അനുഭവപ്പെട്ടു.

അങ്ങിനെ ഞങ്ങളെ വഹിച്ചു കൊണ്ട് അമ്മ പറഞ്ഞ ദിശയിലൂടെ പോളോ ജി ടി മുന്നോട്ട് സഞ്ചരിച്ചു

ഇതിനിടയിൽ വീണ്ടും ഒരു കുസൃതി എന്റെയുള്ളിൽ വിരിഞ്ഞു. ഞാൻ മിററിൽ കൂടി ഏട്ടത്തിയെ നോക്കി നന്നായി അങ്ങ് ഇളിച്ചു. എന്റെ ചിരി കണ്ട് ഏട്ടത്തി സംശയത്തോടെ എന്നെ നോക്കി.

“””””അമ്മേ….”””””…. ഡ്രൈവ് ചെയ്യുന്നതിന്റെ ഇടക്ക് ഞാൻ അമ്മയെ വിളിച്ചു.

“””””ങ്ങും….”””””… അമ്മയാണെങ്കിൽ പുറത്തേക്ക് നോക്കിയിരുന്നു അലസമായ രീതിയിൽ വിളികേട്ടു.

“”””അതില്ലേ എനിക്കൊരു കാര്യം പറയാൻ ഉണ്ട്….”””””… ഞാൻ മിററിൽ കൂടി ഏട്ടത്തിയെ നോക്കി അമ്മയോടെന്ന പോലെ പറഞ്ഞു. ഞാൻ പറയാൻ പോകുന്നത് എന്തിനെ കുറിച്ചാണ് എന്നാ ബോധോദയം ഉണ്ടായത് പോലെ ഏട്ടത്തി എന്നെ ദയനീയമായി നോക്കി.

ഏട്ടത്തിക്കും എനിക്കും ഇടയിൽ നടന്ന കാര്യങ്ങൾ അമ്മയെ അറിയിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം.

“”””അമ്മേ ഞാൻ….””””

“”””അപ്പു ദേ ഇവിടുന്ന് വലത്തോട്ട് തിരി…””””…ഞാൻ പറഞ്ഞു തുടങ്ങിയതും അമ്മ ചാടിക്കയറി എന്നോട് ആവിശ്യപെട്ടു.ഞാൻ പറയാൻ വന്നത് തടസ്സപ്പെട്ടപ്പോൾ ഏട്ടത്തിയുടെ മുഖത്ത് സമാധാനം നിറയുന്നത് കണ്ടു പക്ഷെ ഈ വഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി തുടങ്ങിയിരുന്നു. പക്ഷെ അത് ഉറപ്പിച്ചത് തൊട്ടടുത്ത നിമിഷം ആണ്.

“”””ദേ ഈ വീട്ടിലേക്ക് കയറ്റ്….””””… ഇടത് വശത്തു കാണുന്ന അത്യാവശ്യം വലിയൊരു വീട് ചൂണ്ടികൊണ്ട് അമ്മ പറഞ്ഞു.

ആ വീട് കണ്ടതും എന്റെ ഹൃദയം നിലച്ചു. സംസാരിക്കാൻ പോലും സാധിക്കാത്തത് പോലെ. ഏട്ടത്തിയെ നോക്കിയപ്പോൾ ആകാംഷയോടെ വീടിന്റെ ഉള്ളിലേക്ക് നോക്കി കാറിൽ ഇരിക്കുകയാണ്.

ഞാൻ മുറ്റത്തേക്ക് കാർ കയറ്റി നിർത്തിയതും അകത്ത് നിന്നും ഒരു മധ്യവയസ്കൻ പുറത്തേക്ക് ഇറങ്ങി വന്നു.

“”””വേണു….പാർവതിയുടെ അച്ഛൻ….”””””… ഞാൻ മനസ്സിൽ ഉരുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *