കൊണ്ട് അണഞ്ഞത് പോലെ. ചുണ്ടിൽ അതിന്റെ പ്രതിഫലനമെന്നോണം ചെറുപുഞ്ചിരി വിരഞ്ഞു. ശാന്തമായ മനസ്സോടെ ഞാൻ എന്റെ മുറിയിലേക്ക് തിരികെ കയറി…
____________________________________
മുറിയിൽ കയറിയ ഞാൻ ബെഡിലേക്ക് കിടന്നത് മാത്രം ഓർമ്മയുള്ളൂ. എപ്പോഴോ ഉറങ്ങിപോയിരുന്നു. പിന്നെ എഴുനേൽക്കുന്നത് അമ്മ വന്ന് വിളിക്കുമ്പോൾ ആണ്.
“”””അമ്മയെപ്പോ വന്നു….? “”””…. ഞാൻ ഉറക്കപ്പിച്ചിൽ അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“”””ഇപ്പോയെത്തിയുള്ളു….എന്താ കെടക്കണേ… വയ്യേ അപ്പൂന്…?””””… ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് അമ്മ ചോദിച്ചു.
“”””ഏയ്….ഒന്നുല്ല… വെറുതെ കെടന്നതാ….””””…. ഒരു കോട്ടുവായുടെ അകമ്പടിയോടെ ഞാനമ്മക്ക് മറുപടി നൽകി…
“””””എന്നാ വാ കഴിക്കാം…..””””… അമ്മ എന്റെ മുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
“””””എനിക്കുവേണ്ടമ്മേ….!…””””… ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു ബെഡിൽ വളഞ്ഞുകൂടി.
“”””അത് കൊള്ളാല്ലോ… താഴെ ഒരാൾക്കും ഒന്നും വേണ്ടന്ന്…!”””””… ചിരിയോടെ അമ്മ പറഞ്ഞത് കേട്ട് ഞാൻ മുഖം ഉയർത്തി ചോദ്യഭാവത്തിൽ അമ്മയെ നോക്കി…..””””ഏട്ടത്തിക്ക്….””””… എന്റെ നോട്ടം കണ്ട് അമ്മ പറഞ്ഞു.ഏട്ടത്തിയുടെ വിശപ്പില്ലായിമ്മക്ക് കാരണം എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അത് തിരക്കാൻ നിന്നില്ല.
“””….ഇനി ഞനായിട്ട് രണ്ടാളെ നിർബന്ധിക്കുന്നില്ല….””””…. അമ്മ അതും പറഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റു… “””””അതെ… ഒരുകാര്യം നാളെ രാവിലെ നേരത്തെ എണീക്കണം… എന്നിട്ട് കുളിച്ചു റെഡിയായി നിക്കണോട്ട… കസവു മുണ്ടും ആ നീല ഷർട്ടും മതി…””””… പോകാൻ ഒരുങ്ങിയ അമ്മ എന്തോ ഓർത്തത് പോലെ എന്നെ നോക്കി കാര്യമായി പറഞ്ഞു.
“”””അമ്പലത്തീ പോകാനാണോ….?”””… ഞാൻ പുതപ്പ് എടുത്തു മൂടുന്നതിന്റെ ഇടയിൽ ചോദിച്ചു.
“”””അതൊക്കെ നാളെപ്പറയാം… ഇപ്പൊ എന്റപ്പൂ ഉറങ്ങാൻ നോക്ക്….””””… അമ്മ ചിരിയോടെ അതും പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തു വാതിലും ചാരി പുറത്തേക്ക് ഇറങ്ങി.ഞാൻ വീണ്ടും ഓരോന്ന് ആലോചിച്ചു ഉറക്കം പിടിച്ചു.
____________________________________
അമ്മ പറഞ്ഞത് പോലെ രാവിലെ നേരത്തെ തന്നെ റെഡി ആയി അമ്മ പറഞ്ഞ അതെ വേഷത്തിൽ ഞാൻ താഴേക്ക് ഇറങ്ങി. അമ്മ നന്നായി തന്നെ ഒരുങ്ങിയിട്ടുണ്ട്. ഏട്ടത്തിയും എന്റെ ഷർട്ടിന് മാച്ചിംഗ് ആയാ ഒരു നീല സാരിയും ബ്ലൗസും തന്നെയാണ് അണിഞ്ഞിരിക്കുന്നത്.അതെപ്പോഴും അങ്ങിനെ ആണല്ലോ. ഞാൻ എന്ത് ഇടുന്നോ അതിന് മാച്ചിംഗ് ആയതേ ഏട്ടത്തിയും ധരിക്കുന്ന. പക്ഷെ ഒന്നും മുൻകൂട്ടി നിശ്ചയിക്കുന്നത് അല്ല യാദൃശ്ചികം മാത്രം.
ഏട്ടത്തി ആണെങ്കിൽ എനിക്ക് മുഖം തരാതെ ഒഴിഞ്ഞു മാറി നിക്കുകയാണ്. പക്ഷെ ഇതിനിടയിലും അമ്മ കാണാതെ ഞാൻ ഏട്ടത്തിയുടെ ഇടുപ്പിലൂടെ കൈച്ചുറ്റി എന്നോട് ചേർത്ത് നിർത്തി മുഖകുരുക്കൾ ചുവപ്പ് രാശിതീർത്ത കുങ്കുമം പടർന്നത് പോലെയുള്ള തുടുത്ത കവിൾത്തടങ്ങളിൽ എന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു.