റൊട്ടിയും പരിപ്പുകറിയും കഴിച്ചു വിശപ്പ് ഒന്ന് അടങ്ങിയപ്പോൾ ഞാൻ നേരെ ഹാളിലേക്ക് ചെന്നു
പതിവ് തെറ്റിയില്ല മാതാ ശ്രീയും ദാദിയും അവരുടെ സീരിയലിൽ മുഴുകിയിരിക്കുകയാണ്
ടിവിയിൽ അശോക് അഗ്നിഹോത്രിയും ആശയുമെല്ലാം തകർത്തു അഭിനയിക്കുകയാണ്…
ഞാൻ എഴുന്നേറ്റു വന്നത് പോലും അവർ ശ്രദ്ധിക്കുന്നില്ല
ഞാൻ റിമോട്ട് എടുത്ത് ആജ്തക് ചാനൽ വെച്ചു
എന്താ പെണ്ണേ ഇത് കുട്ടിക്കളി ഇതുവരെ മാറീലെ നീയാ ചാനൽ മാറ്റിക്കേ
അമ്മ ചൂടായി
BREAKING NEWS
ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട്
ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു
കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്
ഭാരമുള്ള എന്തോ ആയുധം ഉപയോഗിച്ച് തലയോട്ടി തല്ലി തകർത്തതിനാൽ ഡി എൻ എ ടെസ്റ്റിന് ശേഷമേ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാകൂ എന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.,.
വാർത്ത കേട്ടതും എന്റെ പാതം മുതൽ തലവരെ ഒരു തരിപ്പ് അനുഭവപ്പെട്ടു
കയ്യിൽ നിന്നും റിമോട്ട് ഊർന്നു താഴെ വീണു
തുടരും………………..
ഇത് ഒറ്റ രാത്രി കൊണ്ട് എഴുതിയ പാർട്ടാണ്
ഒരു പ്രണയ നൈരാശ്യം കാരണമാണ് കഥ ഇത്രയും വൈകിയത്
എല്ലാ അഭിപ്രായങ്ങളും തുറന്നു പറയുക
ദെയവ് ചെയ്തു ഇവിടെ വരുന്ന നല്ല കഥകൾ പോയി വായിച്ച് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയ ശേഷം എഴുതൂ ,
നിർത്തി പൊയിക്കൂടെ എന്നുള്ള കമൻറുകൾ ഒക്കെ നിരോധിച്ചിരിക്കുന്നു