ആ കൊച്ചു വീടിന്റെ ചുമരുകൾ എല്ലാം പളുങ്ക് കൊണ്ട് നിർമ്മിച്ചവയായിരുന്നു
മകളെ നാം യാത്രയാവുകയാണ്
നിനക്ക് ഈ ഭവനത്തിലേ ഏത് മുറിയിൽ വേണമെങ്കിലും അന്തിയുറങ്ങാം
നാം യാത്രയാവുകയാണ്
Alvida ya shahzada E asrarabad എന്ന് പറഞ്ഞു ആ അമ്മ അപ്രത്യക്ഷയായി
അപ്പോഴാണു ഞാൻ ശെരിക്കും ഞെട്ടിയത്
ഞാൻ ഇതുവരെ സംസാരിച്ചതും എന്നെ അക്ക്രമികളിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചപതും മനുഷ്യ സ്ത്രീ അല്ല എന്ന യാഥാർത്ഥ്യം ഞാൻ ഉൾക്കൊള്ളാൻ തുടങ്ങുകയായിരുന്നു അപ്പോൾ
ഞാൻ കുറച്ചു നേരം അൽഭുത സ്തബ്ധയായി നിന്നു
മനുഷ്യൻ അല്ല എന്റെ കൂടെ ഉണ്ടായിരുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞപ്പോൾ രോമം ഒക്കെ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി
രോമാഞ്ചിഫികേഷൻ എന്നൊക്കെ പറയില്ലെ അത് തന്നെ.
ഞാൻ വയറിൽ കൊള്ളാവുന്ന അത്രയും ഭക്ഷണം അകത്താക്കി .
“ഇതേ സമയം ആ വീട്ടിലെ മറ്റൊരു മുറിയിൽ
ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു സഹായം ചെയ്തു തന്നതിന് ഒരിക്കലും കാണാൻ പറ്റുമെന്ന് കരുതിയതല്ല.,.,.
ദേ.. ഇവന് ഒന്നര വയസ്സുള്ളപ്പോൾ ഇവനെ എന്റെ കയ്യിൽ ഏൽപ്പിച്ച് പോയതാ “” അമ്മി
ദേ ഒരുനോക്ക് കാണാൻ ഇപ്പോൾ 15 യുഗങ്ങൾ കാത്തിരിക്കേണ്ടി വന്നു
ഞങ്ങളെ അമ്മിക്ക് കാണാൻ പറ്റിയില്ലെങ്കിലും ഞങ്ങൾക്ക് അമ്മയെ കൺ നിറച്ച് കാണാൻ പറ്റിയെല്ലോ
ഒരിക്കലും മറക്കില്ല ഈ ഉപകാരം
ഗുൽബഹാർ രാജ്ഞി തന്റെ അനിയൻ shahzaman ന്റെ തലയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു
“”നന്ദിയൊക്കെ നിന്റെ മറ്റവനുകൊണ്ട് കൊടുക്ക് എനിക്കൊന്നും വേണ്ട
___________*_____________*
“സമയം വൈകുന്നേരം 7:00 PMപ
തലേന്നത്തെ സംഭവവികാസങ്ങൾ കാരണം വീട്ടിൽ വന്നു കയറിയതെ ഓർമ്മയൊള്ളു
ബെഡ്ഡിലേക്ക് ഒറ്റ വീഴ്ച്ച യായിരുന്നു പിന്നെ ദേ എഴുനേൽക്കുന്നത് ഇപ്പോളാണ്
കൈയ്യും കാലും ഒക്കെ ഒന്ന് സ്ട്രെച്ച് ചെയ്ത് ഞാൻ പതിയെ അടുക്കളയിലേക്ക് തിരിച്ചു
ഒന്നും കഴിക്കാതെ ഒറ്റകിടപ്പായിരുന്നു
എഴുന്നേറ്റപ്പോൾ ഒടുക്കത്തെ വിശപ്പും