അവൾ സ്വയം ചോദിച്ചു.
“”എന്തോ കാര്യം ഉണ്ടല്ലോ? എന്താ?””
വിഷ്‌ണു അതുതന്നെ വീണ്ടും ചൂഴ്ന്നു ചോദിച്ചു.
“”എന്നേ കൊണ്ടോവാൻ പറ്റില്ലേ പറഞ്ഞാമതി. ഏട്ടന് എന്നിട്ട് സെലക്ഷൻ കിട്ടിയോ?””
“”നീ കാര്യം പറ. “”
അവന്‍ വിടാന തയാറല്ലാരുന്നു.
“”എന്ത് കാര്യം, ഒന്നും ഇല്ല. “”
അൽപ്പം ദേഷ്യത്തോടെയാണ് അവൾ മറുപടി പറഞ്ഞത്. വിഷ്‌ണുന് അതൊരടിയായി
“”oh എന്നെ വിശ്വാസം ഇല്ലാരിക്കും. ഞാൻ ഒന്നും ചോദിക്കുന്നില്ല.””
“”ഏട്ടനെയും ശ്രീയെയും ഒക്കെ വിശ്വാസമുള്ളു. അതാ അതാ ഞാൻ അങ്ങോട്ട് വരുന്നേന്നു പറഞ്ഞേ.””
നിറകണ്ണുകളോടെ അവൾ പറഞ്ഞു.
“”എന്തടി ….നീ കരയാണോ?””
“”എനിക്കാരുമില്ലേട്ടാ , ഞാൻ… ഞാൻ ആ വീട്ടിലോട്ട് ഇനി പോവില്ല. എനിക്ക് പേടിയാ അവിടെ.””
“”എന്താടി എന്താ എന്നോട് പറയാൻ പറ്റണആണേ….””
വിഷ്ണു അവളെ സമാധാനിപ്പിക്കാൻ നോക്കി.
“”ഞാൻ ഞാൻ എന്താ സ്കൂൾ മാറിയതെന്ന് എട്ടന് അറിയോ?””
“”ആ…., നിന്റെ അച്ഛന് കൊറച്ചു കാശായപ്പോ നിന്നെ നല്ല സ്കൂളിൽ കൊണ്ടാക്കി. അല്ലാതന്താ. “”