“”അതിനിപ്പോ എന്താ, അല്ലേലും നീ എപ്പോഴും വരണതല്ലേ. വാടി ഇനി ഇവിടെ ഇങ്ങനെ നിക്കണ്ട .””
എന്തോ ഒരു വശപിശക് തോന്നിയങ്കിലും വിഷ്ണു അവളെ വീടിലേക്ക് വിളിച്ചു.
“”വിഷ്ണു ഏട്ടാ ഇന്ന് ഞാൻ നിങ്ങടെ വീട്ടിൽ നിന്നോട്ടെ?””
“” വാ, രാത്രി നമുക്കൊരുമിച്ചു നിന്റെ വീട്ടിൽ പോവാം. “”
“”എന്റെ വീട്ടിൽ പോണ്ട, എനിക്ക് നിങ്ങടെ വീട്ടിൽ നിന്നാമതി. “”
“”എന്താടി വഴക്കിട്ടോ? ആരോടാ?””
“”വഴക്ക്… വഴക്കൊന്നും ഇട്ടില്ല. എന്നേ നിങ്ങടെ വീട്ടിൽ നിർത്താൻ പറ്റോ?…… അല്ലേ ഞാൻ എവിടേക്കെങ്കിലും പൊക്കോളം. വിഷ്ണുവേട്ടൻ പൊക്കോ “”
“”വാടി വീട്ടിൽ ചെന്നിട്ടാവാം…! തമ്പുരാട്ടിക്ക് നടക്കാനൊക്കെ പറ്റോ ആവോ?””
അൽപ്പം പരിഹാസം കലർന്ന മുഖത്തോടെ ചോദിച്ചു.
“’ഏട്ടന്റെ സൈക്കിൾ എന്തിയെ?””
അവൾ അതിനു മറുപടി പറയാതെ തിരിച്ചു ചോദിച്ചു.
“”അതിന് ഞാൻ രാവിലെ വാനിലാ വന്നെ, ഇന്നുച്ചക്കാ കടുവ മത്തായി വൈകുന്നേരം സെലക്ഷൻ ഉണ്ടെന്ന് പറഞ്ഞത്. അല്ലേ ഞാന്‍ സൈക്കിലെ വരുള്ളായിരുന്നു.
നീ എന്തിനാ ഇവിടെ മാറി ഇരുന്നേ?”’
അവൻ വീണ്ടും ചോദിച്ചു.
“”നിങ്ങടെ വീട്ടിൽ വരാൻ, ശ്രീയേയൊക്കെ കാണാൻ “”
അവൾ ഒന്നും വിട്ടുപറയാൻ തയാറായില്ല.
“”നിന്റെ വീട്ടിലൊക്കെ പറഞ്ഞോ നീ?””
“”അവിടോട്ടായൊണ്ട് വഴക്കൊന്നും പറയില്ല, ഇനി പറയോ?””