അറ്റന്റിവ്. എക്സ്പഷലി യൂ വേർ ഫ്രം മലയാളം മീഡിയം. ആന്റ് ഡോണ്ട് ഹെസിറ്റെറ്റ് ടു ആസ്ക് മീ ഡൌട്ട്സ്. എനിതിങ് എൽസ്?””
“”ഇല്ല മിസ്സ് “”
ആര്യ തിരിച്ചു ക്ലാസ്സിൽ പോകാൻ ദിറുതികാട്ടി .
“”ഒക്കോ, യൂ ബോത്ത് ക്യാൻ ഗോ .””
അവർ തിരിച്ചു ക്ലാസിൽ വരുമ്പോൾ ആര്യ അരുണിമയോട് പറഞ്ഞു .
“”അരുണിമ വിഷ്ണുവേട്ടൻ എന്റെയാണ് എന്റെ മുറച്ചെക്കൻ. അവനെ മേലിൽ നീ വായിനോക്കി എന്നറിഞ്ഞാൽ…!””
പെട്ടെന്ന് അത് കേട്ടപ്പോൾ അരുണിമ ഒന്ന് പതറി.
“”ആര്യാ അതിനു ഞാൻ….””
അവളുടെ കണ്ണു നിറഞ്ഞയണപോലെയായി.
“”നീ കരയാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ.., നിന്റെ ഈ ചിണുങ്ങിക്കൊണ്ടുള്ള സംസാരം വേണ്ട, ഇവിടെ ഇഗ്ലിഷ് പറഞ്ഞില്ലേ ഫൈൻ ഒന്നുമില്ല, അതോണ്ട് മലയാളത്തിൽ പറഞ്ഞാലും മതി, മനസ്സിലായോ.
ഒരു കാര്യം കൂടി, നിന്നേ ഞാൻ ഇവിടെ പരിജയപെടുത്തിയേക്കുന്നത് ബാത്‌റൂമിൽ ഒളിഞ്ഞു നോക്കിവന്റെ കരണം അടിച്ചു പൊളിച്ചതിന് അവിടുന്ന് ടിസി തന്നു വിട്ട കേടി ആണന്നാ. എന്നുവെച്ചാൽ ആരോടും നീ ചെന്നു അന്ന് അവിടെ ആരടയോ നിഴൽ കണ്ടതും, കരഞ്ഞു നിലവിളിച്ചതും , പാവാടെക്കൂടെ മുള്ളിക്കൊണ്ട് നിന്നതാണന്നൊന്നും പറയരുതെന്ന്, പിന്നെ അവിടുത്തെ പോലൊന്നുമാവില്ല ഇവിടുത്തേ കളിയാക്കൽ, ഇതുങ്ങളൊക്കെ കോട്ടും ടൈയ്യും ഇട്ടിണ്ടന്നെയുള്ളു നിന്നെ നാറ്റിച്ചു തൊലിയുരിക്കും പറഞ്ഞേക്കാം. “”
“”ഹ്മ്മ് “”
അവൾ തലയാട്ടി സമ്മതിച്ചു.