ഭാഗം 7
വിഷ്ണുവിന്റെ ദാരുണ മരണത്തിനു കുറച്ചുനാൾ മുൻപ്.
“”അരുണിമ ആർ സ്റ്റാൻഡ് അപ്പ്, എന്താ അവിടെ വായിനോട്ടം?
ആ ചെക്കൻ തനിയെ അതിന്റെ ക്ലാസിൽ പൊക്കോളും നീ കൊണ്ടുവിടേണ്ട, കേട്ടല്ലോ!. ക്ലാസിൽ ഇരിക്കുന്നെ ശ്രെദ്ധ ഇവിടെ ഈ ബോർഡിൽ ഉണ്ടാവണം അല്ലാതെ പുറത്തുകൂടെ പോകുന്നോറുടെ കൂടെങ്ങു പോകരുതെന്ന്, ഓക്കേ.””
സാധാരണ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന ദിവ്യ മിസ് പെട്ടന്ന് മലയാളം പറഞ്ഞപ്പോൾ ക്ലാസിൽ ആകെയൊരു അമ്പരപ്പ്. എങ്കിലും ടീച്ചർമാർ ഇത്തരം ക്ളീഷേ ഡയലോഗ് അടിക്കുമ്പോൾ ക്ലാസിൽ ഉണ്ടാവുന്ന ചിരിബഹളങ്ങളും അവിടെ ഉണ്ടാവി ല്ല. ഏറിയാല്‍ കുറച്ചു അടക്കം പറച്ചിലുകൾ മാത്രം.
‘അരുണിമ ആർ’ ഒരു അധ്യയന വർഷത്തിന്റെ പകുതിയിൽ ഏതൊ ഒരു സർക്കാർ സ്കൂൾ പ്രൊടക്റ്റ് തങ്ങളുടെ ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വരുന്നുണ്ടന്ന് ആര്യാ മഹാദേവ് പറഞ്ഞിരുന്നു. പക്ഷേ അവൾ വന്നതോ ഇരുന്നതോ ഒന്നും ആരും ശ്രെധിച്ച പോലും മില്ല. മിസ്സ് ഇപ്പൊ വിളിച്ചില്ലേ അങ്ങനെ ഒരാൾ പുതുതായി ക്ലാസില്‍ വന്നെന്നു പോലും ആരും അറിയില്ലാരുന്നു.
ദിവ്യാ മിസ് തന്റെ ഡയലോഗ് ക്ലാസിൽ ഉണ്ടാക്കിയ അടക്കമ്പറച്ചിലുകൾ അവസാനിപ്പിക്കാൻ എന്നവണ്ണം ഒരു വശത്തു നിന്ന് മറ്റേ വശത്തേക്ക് പരത്തി ഒന്നു നോക്കി. എന്നിട്ട് അരുണിമയോട് വീണ്ടും,
“”ഹൂ ഈസ് ദാറ്റ് ഗയ് ?””
“” അത്….വിഷ്ണു ഏട്ടൻ””
‘ഠപ്പ് ‘
അവളുടെ തൊട്ടടുത്തിരുന്ന ആര്യാ മഹാദേവ് പെട്ടെന്നൊന്നു പുറത്തോട്ട് നോക്കിയത് വിഷ്ണു തന്നെയാണോന്ന് ഉറപ്പ് വരുത്തി, അതോടൊപ്പം എന്തോ ഉൾപ്രേരണയിൽ തന്റെ ചുരുട്ടിയ മുഷ്ടി ആ ഡാസ്ക്കിൽ പതിഞ്ഞതായിരുന്നു ആ ശബ്ദം. പക്ഷേ പ്രീയപ്പെട്ട ശിഷ്യയിൽ നിന്ന് ദിവ്യ മിസ് അങ്ങനൊരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
“”ആഫ്റ്റർ ദെ ക്ലാസ്സ് മീറ്റ് മീ ഇൻ സ്റ്റാഫ്റൂം, സിറ്റ് ഡൌൺ……നൗ ആര്യ വാട്ട് ഹാപ്പൻഡ്? വൈ ആർ യൂ മേക്കിങ് നോയ്‌സ്? യൂ ടൂ കം മൈ സ്റ്റാഫ് റൂം വിത്ത് ഹെർ “”
അധികം വൈകാതെ ഇന്റർവെല്ലിന്റെ ബെൽ വന്നു. ആര്യ നേരേ സ്റ്റാഫ് റൂമിലേക്ക് വെച്ചുപിടിച്ചു, അരുണിമയും ആര്യയുടെ പുറകെ വിട്ടു. എങ്ങാനും