രാവുണ്ണി വീണ്ടും തിരക്കി.
“” അത് അവന്റെ ഏട്ടൻ ചെക്കന്റെയാ, ദുർമരണം അല്ലാരുന്നോ, അങ്ങനെ ഉണ്ടാവും. ആയുസെത്താതെ പോകുന്ന ആത്മകൾ ആഗ്രഹിക്കുന്നതൊക്കെ സാദിക്കുംവരെ അവറ്റോള്‍ കേറിയ ഉടല്‍ വിട്ടുപോകില്ല. രാപ്പകൽ കാവൽ നിക്കും. ആർക്കും അവനെ ഒന്നു തൊടാൻ പോലും പറ്റില്ല. ശ്രീഹരിയേ തൊടുന്നവനെ അവൻ മുച്ചൂട് മുടിപ്പിക്കും. അതേ ആത്മാവ്തന്നാ ഇവിടുത്തെ അരുണിമയുടെ ദേഹത്തും ഉള്ളതെന്നു നിങ്ങൾ പറയുമ്പോള്‍ സൂക്ഷിക്കണം, അവളെ സംരക്ഷിക്കാൻ കൊല്ലാനും മടിക്കില്ലത് “”
അത് കേട്ടതും അരുണ്‍ ഒന്ന് ഞെട്ടി.
“”ഒന്ന് ഗണിക്കപോലും ചെയ്യാതെ അതെങ്ങനെ പറയാൻ പറ്റും ‘’”
രാവുണ്ണിയുടെ ഭാര്യയായിരുന്നു ആ ചോദ്യം ചോദിച്ചത്.
“”എന്നിക്കതു പറയാൻ പറ്റും, വിശ്വാസം ഇല്ലാച്ചാ ഞാൻ നിക്കണില്ല, വിശ്വാസം അതാണ് പ്രധാനം, പിന്നെ വിഷ്ണു ആണെന്ന് പറഞ്ഞത് ഞാനല്ല, നിങ്ങളാണ്. ഈ കുട്ടിയേ ഒന്നു തനിച്ച് കാണണം എങ്കിലേ എന്തേലും എനിക്ക് വെക്തമായി പറയാൻ പറ്റുള്ളൂ.””
ജനലിനു പിറകിൽ ഒളിച്ചുനിന്ന് തന്നെ വീക്ഷിക്കുന്ന അരുണിമയെ ചൂണ്ടി അയാൾ പറഞ്ഞു. രാവുണ്ണി അതിന് സമ്മതം കൊടുത്തു. ആ മുറി തുറക്കപ്പെട്ടു അയാൾ അകത്തു കയറി. അപ്പൊഴേക്കും അരുണിമ വീണ്ടും മുടി അഴിച്ചിട്ടു ആ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടിയിരുന്നു.
“”കുഞ്ഞേ പേടിക്കണ്ട ഞാൻ ഉപദ്രവിക്കാൻ വന്നതല്ല, എനിക്കൊരുട്ടം ചോധിക്കാനുണ്ട്. എന്തിനാ മോൾ ഇങ്ങനെയൊക്കെ നടിക്കുന്നത്? എനിക്കറിയാം മോൾക്ക് ഒരസുഖവുമില്ലെന്നു, മോൾടെ കൂടെ വിഷ്ണുവും ഇല്ല. അവനെ ആ നിലവറയിൽ ബന്ധിച്ചിട്ടത് ഈ ഞാനാ . പിന്നെ അവൻ എങ്ങനെ നിന്റെ കൂടെ ഇവിടെ ഇണ്ടാവും?””