ഏറെകുറെ ഒരു വർഷം അവൾ ഈ വേഷം തുടർന്നു. അതിനിടയിൽ പല വൈദ്യൻമാർ വന്നുപോയി. ആക്കൂട്ടത്തിൽ ഒരാള്‍ പറഞ്ഞു മങ്കലത്തേ ശ്രീഹരിക്കും ഇതുപോലെ ഏതൊ അസുഖം ആരുന്നത്രേ, അത് ശെരിക്കും രോഗമല്ല ബാധയാണുപോലും. വിഷ്ണുവിന്റെ ബാധ. ശ്രീഹരിയും ഇതുപോലെ ബാധ ഇളകിയപ്പോ വിഷ്‌ണുന്ന് വിളിച്ചു തന്നാ കരഞ്ഞതത്രേ, അവസാനം കൃഷ്ണ പണിക്കരാണ് പരിഹാരം പറഞ്ഞുകൊടത്തത്. പണിക്കര്‍ സാദാരണ കാരനല്ല ഇത്തരം കാര്യങ്ങളില്‍ അഗ്രഗണ്യയിരുന്നു.
അങ്ങനെ രാവുണ്ണി ഒരു ദിവസം പണിക്കരെ വീട്ടിൽ വിളിച്ചു വരുത്തി. അരുണിമയുടെ ബാധ പൂജയിലൂടെ മാറ്റാൻ വേണ്ടി ആണെന്നാണ് അയാൾ എല്ലാരോടും പറഞ്ഞിരുന്നത്, പക്ഷേ ശെരിക്കും ലക്ഷ്യം മറ്റൊന്നായിരുന്നു. ശ്രീഹരി തനിക്കൊരു ഭീഷണി ആക്കുമോ എന്ന് അയാൾ നാളുകളായി ഭയന്നിരുന്നു. അന്ന് വിഷ്ണുനെയും അച്ഛനെയും കൊന്നപ്പോൾ ശ്രീഹരി അതൊക്കെ ആ പത്തായപുരയിൽ നിന്ന് കാണുന്നുണ്ടന്ന കാര്യം രാവുണ്ണി അറിഞ്ഞിരുന്നില്ല. പിന്നെ നാട്ടുകാർ കൂടി ബോധം ഇല്ലാതെ കിടന്ന അവനെ അവിടുന്നു കണ്ടത്തിയതറിഞ്ഞപ്പോൾ മുതൽ രാവുണ്ണി ശ്രീഹരിറുടെ പിറകിലുണ്ട്, അവൻ ഒന്നും പുറത്തു പറയുന്നില്ല എന്നറിഞ്ഞപ്പോഴാണ് അവൻ ശ്രീഹരിയേ വകവരുത്താൻ ഉള്ള പദ്ധതി ഉപേക്ഷിച്ചത്.
എങ്കിലും ഇപ്പൊ രാവുണ്ണിക്ക് ആ കൊലപാതകത്തിലെ പങ്ക് നാട്ടിലിപ്പോരു സംസാരമുണ്ട്. ശക്തമായ തെളിവ് ഇല്ലാത്തതിന്റെ ബലത്തിലാണ് അന്ന് ആത്മഹത്യ ആയത്. അന്ന് അങ്ങനെ ആത്മഹത്യാ എന്ന് റിപ്പോർട്ട് എഴുതിക്കാൻ കൊറച്ചതികം കാശ് അവനു ചിലവായതുമാണ്. ഇപ്പൊ ശ്രീക്കു എല്ലാം പറയാൻ പറ്റിയാൽ അത് അയാൾക്ക് വീണ്ടും പണിയാകും. അതുകൊണ്ടു തന്നെ അയാൾ കൃഷ്ണ പണിക്കരെ ആ വീട്ടില്‍ പിടിച്ചിരുത്തി പലതും കുത്തികുത്തി ചോദിച്ചു. അയാളുടെ ലക്ഷ്യം അറിയാത്ത പണിക്കരും അതേപറ്റി എല്ലാം അയാളോട് പറഞ്ഞു കൊടുത്തു.
“”മുതലാളി ആ കുട്ടി, അതിന്റെ കാര്യം പരമ കഷ്ടാ ഈ പ്രായത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് ഇശ്ശി കഷ്ടാണേ!. അവന്റെ ഉള്ളിൽ ആത്മക്കള് കിടന്നു അതിനെ ചുറ്റിക്കാ. അടുത്ത കാലം വരെ ആരോടും ഒന്നും മിണ്ടില്ലന്നാ കേട്ടെ, ഇപ്പൊ ഭയങ്കര ബഹളവും കലിയും. ഞാൻ ചെല്ലുമ്പോൾ ഉഗ്രരൂപത്തിൽ നിക്കാ അവൻ. അടുക്കാൻ പറ്റില്ല നമുക്കാർക്കും. കോട്ടയത്തോ മറ്റോ കൊണ്ടോയത്രേ, ബാധ കയറിയാ എവിടെ കൊണ്ടോയിട്ട് എന്ത് പ്രയോജനം. അവർക്കറിയോ ഇതുവല്ലോം?. ഞാൻ കുറെ പൂജകളും വഴിപാടും പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇനി എന്താകൊന്നു കാത്തിരുന്നു കാണാം.“”
രവുണ്ണിക്ക് തത്കാലം ശ്രീ ഒരു പ്രശ്നമാവില്ലെന്നു തോന്നി .
“”ആരാ ആരാ അവന്റെ ദേഹത്തുള്ളതെന്ന് അറിയോ?എന്താ അതിന്റെ ലക്ഷ്യം എന്നറിയോ?””