അപ്പോഴേക്കുംഎന്തൊക്കെയോ മലട്ടുകൾ പറയാന്‍ തുടങ്ങിയിരുന്നു.
“”വിഷ്ണു വരും…. വിഷ്ണൂ വരും….
എന്റെ വിഷ്ണുനു ഒന്നും പറ്റില്ല,…. എന്നെ വിട്ട് പോവാൻ അവനു പറ്റില്ല…..
എന്റെ പ്രാണനാ അവൻ ……. “”
പിന്നീട് അവളുടെ സംസാരം വിഷ്ണുവിനെ പറ്റി മാത്രമായിരുന്നു. ആകെ മരവിച്ചഅവൾ പിന്നൊന്നും കേട്ടില്ല കണ്ടില്ല, മറ്റൊന്നിനോടും പ്രതികരിച്ചതുമില്ല.
എപ്പോഴോ ആ മുറിയുടെ വാതിലുകൾ അരുണിമാക്കു മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞിരുന്നു. പിന്നെ അവളുടെ മുന്നിൽ ആ അമ്മയും വന്നില്ല, ഒരിക്കൽ പോലും അവളോട് സംസാരിച്ചതുമില്ല.
അങ്ങനെ അവൾ വീട്ടുകാർക്കും സമൂഹത്തിനും മുൻപിൽ ഭ്രാന്തിയായി. അല്ല ഭ്രാന്തി എന്ന് സ്വൊയം ഒരു കവജം അണിഞ്ഞു. ഈ കവജം അരുണിൽ നിന്നും പുറംലോകത്തിൽനിന്നും അവളെ തത്കാലം സംരക്ഷിച്ചു. തന്റെ വിഷ്ണുവിന്റെ മരണ വാർത്ത അറിഞ്ഞപ്പോഴോ, അവനെ അവസാനമായി ഒരു നോക്കു കാണാൻ പോലും പറ്റാതെ നെഞ്ചു പൊടിഞ്ഞപ്പോഴോ, അങ്ങനെ യുള്ള ഏതൊ ഒരു നിമിഷത്തിൽ അവളുടെ ആ വേഷം സത്യമാവുകയായിരുന്നുവോ!?!… അറിയില്ല. ഒരുപാട് തവണ വിഷ്ണു വരും വരും എന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചോണ്ടാവും വിഷ്ണുവിന്‍റെ ‘ആമി’ എന്ന വിളി അവള്‍ കേട്ടത്.
“”വിഷ്ണു എവിടെ ആയിരുന്നു, ഇവരൊക്കെ പറഞ്ഞു ഇനി വരില്ലെന്ന് പക്ഷേ എനിക്കറിയാം നീ വരൂന്ന്. എനിക്ക് വാക്ക് തന്നതല്ലേ. എനിക്കുറപ്പായിരുന്നു എന്നേ രക്ഷിക്കാൻ നീ വരുമെന്ന്. എനിക്കിവിടെ പറ്റില്ലടാ, എനിക്ക് വയ്യടാ എന്‍റെ ശരീരം ആകെ വേദനിക്കുന്നു, കൊണ്ടോകുവോ എന്നെ നിന്‍റെ കൂടെ. “”
അങ്ങനെ അങ്ങനെ അവള്‍ വിഷ്ണുവിനെ മുന്നിൽ കാണുന്ന പോലെ പരസ്പരം ബന്തമില്ലാതെ എന്തൊക്കെയോ സംസാരിച്ചു. അവളുടെ മനസ് മനസിലാവാത്തവർ അവക്ക് ഭ്രാന്താണന്നും മറ്റുചിലര്‍ ബാധ ആണെന്നും പറഞ്ഞുകൊണ്ടേ ഇരുന്നു. ശെരിക്കും മറ്റാരും ആശ്രയം ഇല്ലാത്തവളുടെ ഈ പ്രണയം ഭ്രാന്ത് തന്നെയാണ്. എല്ലാം അറിയുന്ന അവളുടെ അമ്മ അപ്പോഴും ആരോടും ഒന്നും പറഞ്ഞില്ല. ആ മകളെക്കാള്‍ വലുതായിരുന്നിരിക്കണം അവര്‍ക്കവരുടെ സ്വന്തം മാനം.