ഇരു മുഖന്‍ 7 [Antu Paappan]

Posted by

അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടി തെറിക്കുകയായിരുന്നു അപ്പോള്‍. കാര്യമറിയാതെ അന്നവള്‍ക്ക് അമ്മേടെ കയ്യില്‍നിന്ന് പൊതിരെ തല്ലു കിട്ടി എന്നുമാത്രം. എല്ലാം കഴിഞ്ഞു അമ്മയോട് അവള്‍ മനസ് തുറക്കും വരേ ഉണ്ടായിരുന്നുള്ളു അവര്‍ തമ്മിലുള്ള പിണക്കങ്ങളൊക്കെ. കുട്ടികള്‍ക്കിടയിലെ കഥകൾ കേട്ടപ്പോൾ അവർ അതും തമാശ ആയിട്ടാണ്  എടുത്തത്.

 

“”ഇനി വിഷ്ണുവേട്ടന്‍ എന്നോട് പഴയപോലെ കൂട്ടുകൂടാന്‍ വരുമോ? ””

 

ഒരു പേടിയോടെ അവള്‍ ചോദിച്ചു.

 

“”വിഷ്ണു എവിടെ പോവാനാ അവന്‍ നമ്മുടേ കൊച്ചല്ലേ, അല്ലേ അങ്ങനെ നിനക്ക് ഒറ്റക്കാവൂന്നത്ര വിഷമമാണേ എന്‍റെ ശ്രീയേ കൂട്ടിക്കോ.””

 

ആ കുഞ്ഞുമനസിന്‍റെ  വിഷമം കണ്ടിട്ട് അമ്മ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതാണത്. പക്ഷേ അവളുടെ മുഖം കറുത്തു.

 

“” ശ്രീയോട് എന്താ നിനക്കിത്ര പ്രശ്നം, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്””

 

അവളുടെ ഭാവം കണ്ടവർ ചോദിച്ചു.

 

“”  എനിക്കവനോട് ഒരു പ്രശ്നവും ഇല്ല, പൊട്ടനാ അവന്‍. അവനാ എന്നോട് ദേഷ്യം, ഞാൻ എന്തോ അവന്റെ ഏട്ടനെ  കട്ടെടുത്തതുപോലെ. “”

 

“”അതിന് നിന്നേ പേടിയാ, അതാ അവന്‍ എന്നും  എന്‍റെ കൂടെ വരുന്നത്. സത്യത്തില്‍ നിങ്ങള്‍  രണ്ടാളും അവനെ അവഗണിക്കുക തന്നാരുന്നില്ലേ. നിനക്ക്  ഇപ്പോ തോന്നണ പോലത്തെ ഒറ്റപെടല്‍ തന്നല്ലേ  ശ്രീക്കും അപ്പൊ തോന്നിട്ടുണ്ടാവുക. അതാലോചിച്ചിട്ടുണ്ടോ അതൊക്കെ?“”

അമ്മ അങ്ങനെ പറഞ്ഞപ്പോ അവള്‍ക്കു ശ്രീയോട് തോന്നിയിരുന്ന ദേഷ്യമൊക്കെ മാറി. വിഷ്ണു പിറ്റേന്നും അവളോട്‌ മിണ്ടി. അവള്‍ എല്ലാം അവനോടു പറഞ്ഞു.

 

“”എന്നിട്ടെന്താ നീ നിന്‍റെ  ഇഷ്ടം ഒക്കെ നേരത്തെ എന്നോട് പറയാഞ്ഞേ.””

 

അവന്‍ ഒക്കെയും ചിരിച്ചു കളയണ കണ്ടപ്പോള്‍ അവള്‍ക്കും സന്തോഷമായി കൂടെ ഒരു നോവും.

പക്ഷെ ശ്രീഹരിയുടെ കാര്യം കൊറച്ചു വെത്യസ്തം ആയിരുന്നു. പിന്നീടവള്‍ കൂട്ടുകൂടാന്‍ ശ്രെമിച്ചപ്പോഴോക്കെ ശ്രീഹരി ആര്യയുടെ മുന്നില്‍ പെടാതെ മുങ്ങി നടക്കുവായിരുന്നു. ഒടുവിൽ അവരുടെ  അമ്പലത്തിലെ ഉത്സവത്തിന്‍റന്നാണ്

Leave a Reply

Your email address will not be published. Required fields are marked *