“”മർമ്മം ഉണ്ട്, പക്ഷേങ്കി തലപൊട്ടുമോ എന്നൊന്നും അറിയില്ല. നീ വേണെ ചൂണ്ടിക്കോ അപ്പൊ അറിയാല്ലോ.
ടീ എനിക്കിട്ടു ചൂണ്ടാന്‍ അല്ല.””
എന്നിട്ട് അവന്‍ അവള്‍ക്കു നേരെ വിരല്‍ ചൂണ്ടി. പക്ഷേ പ്രതീക്ഷ തെറ്റിച്ചു അവളുടെ മുഖത്ത് ഒരു വശ്യമായ ഭാവം ആണ് അവന്‍ കണ്ടത്. അതുകണ്ടവന്‍ ഒന്നിടറിയോ!.
“”ശെരിക്കും തല പെരുക്കുന്നുണ്ട് വിഷ്ണു ഏട്ടാ.””
അത് കേട്ടപ്പോഴാണ് അവനു ബോധം വന്നത്.
“”ഇനി ഇപ്പൊ നിന്റെ വീട്ടിലോട്ട് തന്നല്ലേ? അങ്കിളിനോടും ആന്റിയോടും പറയണോ ഇത്?””
“”വേണ്ട, ആരും അറിയണ്ട, വിഷ്ണു ഏട്ടൻ ആര്യയോടും പറയരുത് കേട്ടല്ലോ.””
പക്ഷേ അതും ആര്യ അറിഞ്ഞു. അവളോടു പറഞ്ഞ കഥയില്‍ ഒരു രക്ഷകന്റെ റോളാരുന്നു അവന്, പിന്നീടുള്ള അവന്റെ പെരുമാറ്റത്തിൽ നിന്ന് പതിയെ പതിയെ തന്റെ വിഷ്ണുവേട്ടന് അരുണിമയോട് പ്രണയം തോന്നുന്നുണ്ടോ എന്ന് ആര്യ സംശയിച്ചു. അതുമാത്രം ആവല്ലേന്നവൾ പ്രാത്ഥിച്ചു. ഇത്രനാളും തന്‍റെ മാത്രം സ്വകാര്യ സ്വത്ത് അതായിരുന്നു വിഷ്ണുവേട്ടൻ, അവന്റെ സ്നേഹം ശ്രീഹരിയിലേക്ക് പോലും പങ്കുവെച്ചു പോകുന്നത് അവൾ സഹിച്ചിരുന്നില്ല. പലപ്പോഴും ശ്രീഹരി തന്റെ വിഷ്ണുവേട്ടനോട് കൂടുതൽ അടുക്കുന്നു എന്നു തോന്നിയപ്പോ ആര്യയുടെ അമര്‍ഷം ശ്രീയോടുള്ള പെരുമാറ്റത്തില്‍ പ്രതിഭലിച്ചിരുന്നു. അതൊക്കെ തന്നെയായിരുന്നല്ലോ ശ്രീക്ക് അവളോടുള്ള ദേഷ്യത്തിന് മൂലകരണം.
“”വിഷ്ണുവേട്ടന് അരുണിമയെ ഇഷ്ടം ആണോ.””
ചെസ്സ് കളിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“”ഏയ്, അങ്ങനെ ഒന്നും….., ആമി നല്ല കൊച്ചാ. ആരെന്തു പറഞ്ഞാലും എല്ലാം കേട്ടുനിക്കണ ഒരു തൊട്ടാവാടി ഈ ആര്യ മഹാദേവിന്റെ ഓപ്പോസിറ്റ്. എന്താ അങ്ങനെ ചോദിച്ചത് ?””
ഒരു ആക്കിയ ചിരിയോടെയാണ് അവനത് പറഞ്ഞത്
“”ഒന്നുമില്ല എനിക്ക് തോന്നി, പിന്നെ ഏതാ ഈ ആമി?””