ജെസ്സി : മോന് സ്വന്തക്കാര് ആരുമില്ലേ
അഖിൽ : ഉണ്ട് പക്ഷെ അച്ഛൻ കുടിക്കുന്ന കാരണം ആർക്കും ഇഷ്ടല്ല പിന്നെ ഞങ്ങളോട് മിണ്ടാറും ഇല്ല
ജെസ്സി : ഇനി എവിടെ പോയി താമസിക്കും, വാശി ഒക്കെ കളഞ്ഞു അവിടെ പോയി കിടന്നൂടെ വീട്ടിൽ
അഖിൽ : ഇനി വയ്യ അവിടെ പോയാൽ അച്ഛൻ എന്നെ കൊല്ലും ഞാൻ ഇനി ഇല്ല വീട്ടിലേക്കു
അതും പറഞ്ഞു അവൻ കരയാൻ തുടങ്ങി ചെറുതായി
കൂടെ മോനും സങ്കടമായി
എനിക്ക് എന്താ ചെയ്യണ്ടേ എന്ന് ഒരെത്തും ആലോചിച്ചിട്ട് കിട്ടുന്നില്ല
ജെസ്സി : മോൻ കരയല്ലേ ആന്റി വിഷമിപ്പിക്കാൻ പറഞ്ഞതല്ല വീടില്ലെങ്കിൽ എവിടെ കിടക്കും ആഹാരം കഴിക്കാനൊക്കെ
(അത് പറഞ്ഞു തീരുന്നതിനും മുന്നേ എന്റെ മോൻ ഇടയ്ക്കു ചാടി പറഞ്ഞു)
മോൻ : നമുക്കു ഇവിടെ കിടത്തം അമ്മേ ഇവനെ ഇവന്നു ഫുഡും കൊടുക്കാം
ജെസി : അത്.. അതുപിന്നെ
അഖിൽ : ആന്റി പേടിക്കണ്ട ഞാൻ വേറെ എവിടേലും കിടന്നോളാം ഭൂമിയിൽ എവിടെ വേണേലും കിടക്കാലോ ആരും ഇല്ലാത്തവനല്ലേ ആരും ചോദിക്കാൻ വരില്ല
അത് പറഞ്ഞപ്പോ മോൻ മെല്ലെ കരയാൻ തുടങ്ങി അഖിലും
ജെസ്സി : കരയല്ലേ എന്തേലും വഴി നോക്കാം ഞാൻ മോന്റെ അച്ഛനോട് ചോദിക്കട്ടെ തത്കാലം നിങ്ങൾ പോയി കളിച്ചിട്ട് വ
മോൻ : അമ്മേ പ്ലീസ് അമ്മേ എങ്ങനെലും അച്ഛനെക്കൊണ്ട് സമ്മതിപ്പിക്ക് കേട്ടോ
ജെസ്സി : ഹോ എന്താ ഒരു കൊഞ്ചൽ ഞാൻ വിളിച്ചു ചോദിച്ചിട്ട് പറയാം
മോൻ: എന്നാ വ നമുക്ക് കളിക്കാൻ പോകാ
അവർ രണ്ടാളും കളിക്കാൻ പോയപ്പോ ഞാൻ ഫോണെടുത്തു ചേട്ടനെ വിളിച്ചു കിട്ടിയില്ല
മെസ്സേജ് അയചു
കുറച്ചു കഴിഞ്ഞു റിപ്ലേ വന്നു
നിനക്ക് ബുദ്ധിമുട്ടില്ലേൽ നിർത്തികൊ എന്ന് പറഞ്ഞു കൊണ്ട്
ജെസ്സി : = ( ചേട്ടന് സമ്മതം ആണെങ്കിൽ മതി ഇനി അവന്റെ പഠിത്തം ഒക്കെ നോക്കണ്ടേ പിന്നെ അവന്റെ അച്ഛൻ എങ്ങയും വന്നു വഴക്കുണ്ടാകുമോ എന്ന് പേടി )
അവിടെന്നു ഭർത്താവിന്റെ റിപ്ലേ : അതും ശെരിയ വേണേൽ തത്കാലം രണ്ടു ദിവസം നിക്കട്ടെ പ്രിശ്നം ആവുവാണേൽ പറഞ്ഞു വിട്ടേരെ അവനെ വീട്ടിലേക്കു
ജെസ്സി : ശെരി ചേട്ടാ 😘😘
ഭർത്താവ് : 😘