ശല്യപ്പെടുത്തണ്ട. എനിക്കവളെ ഇഷ്ടമല്ല അത്ര തന്നെ”. അവൾ ദേഷ്യത്തോടെ പറഞ്ഞു. രണ്ടു മലകൾ ചേർന്നാലും നാലു മുലകൾ ചേരില്ല എന്ന് പറഞ്ഞത് എത്രയോ സത്യം.
“എടീ എന്തുവാ നീ ഈ പറയുന്നേ, എനിക്കവളെ ജസ്റ്റ് അറിയാം എന്നല്ലാതെ ഞാൻ എന്തിനാ അവളെ സപ്പോർട്ട് ചെയ്യിന്നെ? നീയല്ലേ എന്റെ ഡാർലിംഗ്” ഞാൻ കളിയായി പറഞ്ഞു.
പറഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ ക്ലാസ്സിലെ ഒരു ഫ്രണ്ട് വന്നു. അവൾ കോളേജ് മാറി ചെന്നൈയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഗുഡ്ബൈ പറയാൻ വേണ്ടി വന്നതാണ്.
“ഹലോ റോക്കി, എടാ ഞാൻ നാളെ പോകുവാണ്. കണ്ടില്ലെങ്കിലോ എന്നോർത്ത് ഞാൻ വന്നതാ. നീ ഇങ്ങു വന്നേ ഒരു കാര്യം പറയട്ടെ”. എന്നും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു ഇത്തിരി ദൂരേക്ക് മാറിനിന്നു. ഇടയ്ക്കു ഒരു സെക്കന്റ് ഞാൻ തിരിഞ്ഞു അഞ്ജുവിനെ നോക്കി. എന്നോട് സംസാരിച്ചതും കൈ പിടിച്ചതും ഒന്നും ഇഷ്ടപെട്ടിട്ടില്ല എന്ന് മുഖം കണ്ടാൽ തന്നെ അറിയാം. കടന്നാൽ കുത്തിയത് പോലെ വീർത്തു കെട്ടി ഇരിപ്പുണ്ട്.
“എന്ത് പറ്റിയെടീ? എന്ത് പറയാനാ നീ ഇങ്ങോട്ടു മാറി നിന്നെ? ഞാൻ ചോദിച്ചു
“അതേ, ആ കൊച്ചിന് നിന്നെ ഇഷ്ടമാണെന്നു തോന്നുന്നു. അവളെ ഒന്ന് കുരു പൊട്ടിക്കാനാ ഞാൻ നിന്നെ കൈ പിടിച്ചു വിളിച്ചു കൊണ്ട് വന്നത്. നിന്റെ കാര്യം ഇന്ന് പോക്കാ. നോക്കിക്കോ”. എന്നും പറഞ്ഞു അവൾ പോയി. ഞാൻ പതുക്കെ തിരിഞ്ഞു നോക്കി. അഞ്ജുവിന്റെ മുഖം ചുവന്നു വീർത്തിരിക്കുന്നു.
“പോണില്ലേ?” അവൾ ചോദിച്ചു
“എങ്ങോട്ടു?” ഞാൻ
“അല്ല കൂടെ പോണില്ലെന്നു? കൈ പിടിച്ചും കൊണ്ടല്ലേ പോകുന്നത് ഓരോരുത്തര്, കാമദേവന്റെ?
“നീ എന്തിനാ ദേഷ്യപ്പെടുന്നെ? ഞാൻ എന്ത് പണ്ടാരം ചെയ്തിട്ടാണ് നീ ഈ ദേഷ്യപ്പെടുന്നെ?”
“നിന്നെപ്പോലത്തെ പൊട്ടനെയൊക്കെ ഇഷ്ടപെട്ട എന്നെ പറഞ്ഞാൽ മതി. ഞാൻ പോകുവാ, എന്നേലും ഓർമ വന്നാൽ വന്നാൽ മതി “. എന്നും പറഞ്ഞു ചാടിത്തുള്ളി പോകാൻ അവൾ എണീറ്റു. എനിക്കപ്പോഴാ കത്തിയത്. അല്ലേലും ആണുങ്ങൾക്ക് പതുക്കെയല്ലേ ബൾബ് കത്തത്തൊള്ളൂ. ഞാൻ ഒരു സെക്കന്റ് എടുത്തു അതൊന്ന് റിയലൈസ് ചെയ്യാൻ, അവൾക്കെന്നെ ഇഷ്ടമാണെന്നുള്ള സത്യം. ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടിപ്പോയി.
അടുത്ത സെക്കൻഡിൽ അധികാരത്തോടെ ഞാൻ അവളുടെ കൈയിൽ പിടിച്ചു. “എടീ നീ ഇപ്പൊ എന്താ പറഞ്ഞത്. ചുമ്മാ മനുഷ്യനെ പൊട്ടനാക്കരുത്.”
“എന്റെ കൈ വിട്, എനിക്കൊന്നും പറയാനില്ല. ഞാൻ പോകുവാ. എപ്പോഴേലും ബോധം വീഴുമ്പോൾ വിളിച്ചാൽ മതി”.
ഞാൻ അവളുടെ കൈ ഒന്ന് കൂടെ മുറുക്കിപിടിച്ചു. “നിനക്ക് ഞാൻ പിടിച്ചത് ഇഷ്ടമില്ലേൽ കൈ തട്ടി മാറ്റി പൊക്കോ. എനിക്ക് അധികാരം ഉള്ളത് കൊണ്ടാ ഞാൻ പിടിച്ചത്. എനിക്ക് നിന്നോടുള്ള ഇഷ്ടവും നെഞ്ചിൽ കൊണ്ട് നടക്കാൻ