റാണി :നിർത്തു സഹീർ എനിക്കിനി ഒന്നും കേൾക്കണ്ട നിനക്ക് താല്പര്യമില്ലെങ്കിൽ ഈ കൊട്ടാരം വിട്ടുപോകാം
സഹീർ :ക്ഷമിച്ചാലും മഹാറാണി ഇത്രയും പറഞ്ഞ് സഹീർ അറക്കു പുറത്തേക്കെത്തി മുൻപോട്ടു നടന്നു
“ഇല്ല എന്ത് വില കൊടുത്തും ഞാൻ കരീകയെ തടയണം ഇല്ലെങ്കിൽ അത് വലിയ ആപത്തിനു കാരണമാകും ”
ഈ ചിന്തയിൽ സഹീർ മുൻപോട്ടു നടന്നു പെട്ടെന്നായിരുന്നു കരീക കുമാരിയുടെ അറയിൽ നിന്നും പുറത്തേക്കു വന്നത് അവിടെ വച്ച് തന്നെ കരീകയും സഹീറും പരസ്പരം കണ്ട്മുട്ടി കരീക സഹീറിനടുത്തേക്ക് നടന്നടുത്തു ഇരുവരുടെയും ഓർമ്മകൾ വർഷങ്ങൾ പുറകിലോട്ട് പോയി
5 വർഷങ്ങൾക്ക് മുൻപ് ഒരു നീണ്ട യാത്രക്ക് ശേഷം ഇരുണ്ട വനത്തിലൂടെ കൊട്ടാരത്തിലേക്ക് തന്റെ കുതിരയിൽ മടങ്ങുകയായിരുന്നു സഹീർ
“ഒന്ന് വേഗം പോ സുൽത്താൻ എപ്പോൾ തന്നെ സമയം ഒരുപാടായി ഇരുട്ടുന്നതിനുമുൻപ് നമുക്ക് കൊട്ടാരത്തിൽ എത്തണ്ടേ ഈ യിടായായി നിനക്ക് മടി അല്പം കൂടുന്നുണ്ട് എങ്ങനെ പോയാൽ നിന്നെ കൊടുത്തിട്ട് എനിക്ക് പുതിയ കുതിരയെ വാങ്ങേണ്ടിവരും ”
സഹീറിന്റെ വാക്കുകൾ കേട്ടശേഷം കുതിര ഉടൻ തന്നെ നിശ്ചലമായി നിന്നു
സഹീർ :ഹേയ് നീ എന്താ നിന്നത് വേഗം പോ സുൽത്താൻ വെറുതെ കളിക്കല്ലേ
എന്നാൽ സുൽത്താൻ ഒരടി പോലും മുൻപോട്ട് നീങ്ങിയില്ല
“ഓഹ് നിന്നെ കൊടുക്കുമെന്ന് പറഞ്ഞത്തിന്റെ വിഷമമാണോ അതൊക്കെ ഞാൻ വെറുതെ പറഞ്ഞതല്ലേ ”
“ആ അമ്മേ ആരെങ്കിലും രക്ഷിക്കണെ ആ ”
പെട്ടെന്നായിരുന്നു സഹീർ കാടിനുള്ളിൽ നിന്ന് ആരുടെയോ അലർച്ച കേട്ടത് സഹീർ ഉടൻ തന്നെ തന്റെ കുതിരയെ അങ്ങോട്ട് പായിച്ചു ശബ്ദം കേട്ടഭാഗത്തെത്തിയ സഹീർ കണ്ടത് ഒരു പെൺകുട്ടിയെ കുറച്ച് ചെന്നായകൾ ആക്രമിക്കുന്നതാണ് സഹീർ ഉടൻ തന്നെ കുതിര പുറത്ത് നിന്നും താഴേക്കിറങ്ങി നിലത്ത് കിടന്ന ഒരു കല്ലെടുത്തു ചെന്നായകൾക്ക് നേരെ എറിഞ്ഞു ഉടനേ തന്നെ ചെന്നായ്ക്കൾ എല്ലാം പെൺകുട്ടിയെ വിട്ട് സഹീറിനു നേരെ തിരിഞ്ഞു സഹീർ ഉടൻ തന്നെ കുതിര പുറത്തിരുന്ന തന്റെ വാൾ കയ്യിലെടുത്തു തന്റെ നേർക്ക് ചാടിയടുത്ത രണ്ട് ചെന്നായ്ക്കളെ സഹീർ നിമിഷ നേരം കൊണ്ട് വകവരുത്തി ഉടൻതന്നെ ചെന്നായകളിൽ ഏറ്റവും വളിപ്പമുള്ള ഒരെണ്ണം സഹീറിന് നേർക്ക് പാഞ്ഞടുത്തു സഹീർ തന്റെ വാൾ ഉപയോഗിച്ച് അതിനെ ആക്രമിക്കാൻ ശ്രേമിച്ചെങ്കിലും ഒഴിഞ്ഞു മാറിയ ചെന്നായ സഹീറിനെ ദൂരെക്ക് അടിച്ചു വീഴ്ത്തി നിലത്തു വീണ സഹീർ വേഗം തന്നെ എഴുന്നേറ്റു എന്നാൽ ചെന്നായ വീണ്ടും സഹീറിന് നേരെ ചീറിയടുത്തു ഉടൻ തന്നെ സഹീർ ചില മന്ത്രങ്ങൾ ഉരുവിട്ട ശേഷം തന്റെ കൈകൾ ചെന്നായക്കു നേരെ ഉയർത്തി ഉടൻ തന്നെ ചെന്നായയുടെ ശരീരം മുഴുവൻ തീ പിടിക്കാൻ തുടങ്ങി നിമിഷം നേരം കൊണ്ട് ആ ചെന്നായ കത്തി ചാമ്പലായി ഇത് കണ്ട മറ്റ് ചെന്നായകൾ ഉടൻ തന്നെ അവിടെ നിന്നും സ്ഥലം വിട്ടു നിലത്ത് കിടന്ന പെൺകുട്ടിയും ഇതെല്ലാം അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു സഹീർ വേഗം തന്നെ പെൺകുട്ടിയുടെ അടുക്കൽ