ദ വിച്ച് പാർട്ട്‌ 1 [Fang leng]

Posted by

ആരാണെന്ന് അറിയും ഇനി പറയു നീ ഇത് എങ്ങനെ മനസ്സിലാക്കി

തോഴി :അത് എന്റെ ചെവിയിൽ ആരോ പറഞ്ഞതാണ്

കരീക :ചെവിൽ ആരോ പറഞ്ഞെന്നോ എനിക്ക് വ്യക്തമായില്ല

തോഴി :എനിക്ക് മറ്റാർക്കും കേൾക്കാനാകാത്ത ചില ശബ്ദങ്ങൾ കേൾക്കാൻ കഴിയും അതിനാൽ തന്നെ ഇതുപോലുള്ള ചില ആപത്തുകൾ എനിക്ക് മുൻകൂട്ടി അറിയാൻ പറ്റും

കരീകാ :നിനക്ക് എപ്പോൾ മുതലാണ് ഈ കഴിവ് ലഭിച്ചത്

തോഴി :ചെറുതിലെ മുതൽ എനിക്ക് ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുമായിരുന്നു

തോഴിയുടെ വാക്കുകൾ കേട്ട് കരീക വളരെയേറെ അത്ഭുതപെട്ടു

കരീക :ശെരി നിന്റെ പേര് പറഞ്ഞ ശേഷം പോയിക്കോള്ളു

തോഴി :ഞാൻ ജ്യോതി

ഇതും പറഞ്ഞ് ജ്യോതി അവിടെ നിന്ന് മടങ്ങി

കരീക :അവൾ പറഞ്ഞതൊക്കെ ശെരിയാണെങ്കിൽ അവൾ ഒരു സാധാരണ പെൺകുട്ടിയല്ല അതേ എനിക്ക് വഴി തുറന്ന് കിട്ടിയിരിക്കുന്നു ഇവളിലൂടെ ഞാൻ എന്റെ ലക്ഷ്യം നേടും

പിറ്റേ ദിവസം കരീക രാജകുമാരിയുടെ അറയിൽ

കുമാരി :ഇന്നലെ എന്താണ് ഉണ്ടായത് എനിക്ക് ഏതെങ്കിലും പ്രശ്നം ഉണ്ടോ

കരീക :കുമാരിക്ക് ഒരിക്കലും രാജകുമാരന്റെ ബീജത്തെ സ്വീകരിക്കാൻ കഴിയില്ല

കുമാരി :നീ എന്തൊക്കെയാ ഈ പറയുന്നത് അപ്പോൾ എനിക്ക് അമ്മയാകാൻ കഴിയില്ലേ ഇത്രയും നാൾ ഞാൻ കാത്തിന്നത് വെറുതെയാണോ ഇല്ല അങ്ങനെ പറയരുത് നിന്റെ കയ്യിൽ എന്തെങ്കിലും വഴി കാണില്ലേ

കരീക :തീർച്ചയായും ഒരു വഴിയുണ്ട് കുമാരി

കുമാരി :എന്താണ് ആ വഴി

കരീക :കുമാരന്റെ ബീജം സ്വീകരിക്കാൻ കഴിവുള്ള മറ്റൊരു പെൺകുട്ടിയെ നമ്മൾ തയ്യാറാക്കണം

കുമാരി :നീ എന്താണ് പറയുന്നത് മറ്റൊരു പെൺകുട്ടിയോ അതൊരിക്കലും സാധ്യമല്ല കുമാരന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടത് ഞാൻ ആണ് അവൻ എന്നിലൂടെയാണ് പുറത്ത് വരേണ്ടത് ഇതാണോ നീ കണ്ടെത്തിയ വഴി

കരീക :സമാധാനമായിരിക്കു കുമാരി കുമാരി തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിക്കുക

കുമാരി :നീ എന്തൊക്കെയാണ് പറയുന്നത് ബീജം മറ്റൊരു സ്ത്രീ സ്വീകരിച്ചാൽ ഞാൻ എങ്ങനെയാണ് പ്രസവിക്കുക

കരീക :എന്റെ മന്ത്ര ശക്തി അത് സാധ്യമാക്കും ഗർഭം ധരിക്കുന്നത് ആ സ്ത്രി ആണെങ്കിലും ആ കുഞ്ഞ് കുമാരിയിലൂടെയാകും പുറത്തേക്കു വരുക

കുമാരി :ഈ വിവരം മഹാറാണിക്ക് അറിയാമോ

Leave a Reply

Your email address will not be published. Required fields are marked *