********************************************
അന്ന് അർദ്ധരാത്രിക്കു ശേഷവും കരീക തന്റെ മാന്ദ്രിക ഗ്രന്ഥങ്ങളിൽ പ്രതിവിധി തേടുകയായിരുന്നു
“എന്താണിത് എന്തുകൊണ്ടാണ് എന്റെ മുൻപിൽ ഒരു വഴിയും തെളിയാത്തത് എന്റെ ആഘോര മൂർത്തികൾക്ക് പോലും ഇതിനൊരു പ്രധതിവിധി നൽകാനാകില്ലേ ”
കരീക നിരാശയിൽ തന്റെ ഗ്രന്ഥങ്ങൾ വലിച്ചെറിഞ്ഞ ശേഷം അറക്കു പുറത്തേക്കിറങ്ങി കൊട്ടാരമുറ്റത്തേക്ക് നടന്നു
“ഇല്ല ഇതെനിക്ക് കിട്ടിയ അവസാന അവസരമാണ് ഇത് പാവഴാക്കുവാൻ പാടില്ല പക്ഷെ എന്താണ് ഞാൻ ചെയ്യേണ്ടത് എന്റെ മുൻപിൽ ഒരു വഴിയും തെളിയുന്നില്ലല്ലോ ”
ഇത്തരത്തിലുള്ള ചിന്തകളുമായി കരീക മുൻപോട്ട് നടക്കാൻ തുടങ്ങി പെട്ടന്നായിരുന്നു ഒരു തോഴി കയ്യിൽ ഒരു കുടം വെള്ളവുമായി അതിവേഗത്തിൽ കരീകയുടെ ദേഹത്തിൽ വന്നു മുട്ടിയത്
കരീക :അഹങ്കാരി നിനക്ക് കണ്ണില്ലേ
തൊഴി :ക്ഷമിക്കണം അവിടെ തീ പടരുന്നുണ്ട് അത് അണക്കണം വേഗം ചെന്നില്ലെങ്കിൽ എല്ലം കൈവിട്ടുപോകും
കരീക :തീയോ നീ എന്തൊക്കെയാണ് പറയുന്നത്
തോഴി :സംസാരിച്ചു നിൽക്കാൻ സമയമില്ല എന്നോട് ക്ഷമിക്കു
ഇത്രയും പറഞ്ഞ് തൊഴി അതിവേഗം മുൻപോട്ട് നടന്നു
കരീക :തീയോ അവൾ എന്തൊക്കെയാണ് പറഞ്ഞത്
കരീക വേഗം തോഴിയെ പിന്തുടരാൻ തുടങ്ങി
അതിവേഗം മുൻപോട്ട് നീങ്ങിയ തോഴി വേഗം തന്നെ കൊട്ടാരവളപ്പിലെ ചെറിയൊരു ധാന്യപുരയുടെ ഉള്ളിലേക്ക് കയറി അതിനുള്ളിൽ നിന്ന് ചെറിയ രീതിയിൽ പുക ഉയർന്നിരുന്നു ധാന്യ പുരയുടെ അകത്തെത്തിയ തോഴി വളരെ വേഗം തീ പടരുന്നതിനു മുൻപ് തന്നെ കയ്യിലുള്ള വെള്ളം ഉപയോഗിച്ച് അത് കെടുത്തി ഇതെല്ലാം മാറിനിന്നു കണ്ട കരീക വേഗം തന്നെ തൊഴിയുടെ അടുക്കൽ എത്തി
കരീക :ഈ അർദ്ധ രാത്രി ഇവിടെ തീ പടരുന്നുണ്ട് എന്ന് നിനക്ക് എങ്ങനെ മനസ്സിലായി
തോഴി :അത് അത് ഞാൻ കുറച്ച് മുൻപ് കണ്ടതാണ്
കരീക :കള്ളം ഈ തീ ഇപ്പോൾ ഉണ്ടായതാണ് വളരെ കുറച്ച് നേരം മുൻപ് മാത്രം അതുകൊണ്ടാണ് നിനക്കിത് അണക്കാൻ സാധിച്ചത് അതിനർത്ഥം ഇവിടെ തീ കത്തും എന്ന് നിനക്ക് മുൻപേ അറിയാമായിരുന്നു അല്ലേ
തോഴി :അത് ഞാൻ
കരീക :സത്യം പറഞ്ഞാൽ നിനക്ക് ഒന്നും സംഭവിക്കില്ല ഇല്ലെങ്കിൽ നീ ഞാൻ