മനു :മതിയാക്കമ്മേ ഞാൻ കൊച്ചുകുഞ്ഞല്ല എനിക്കെല്ലാം അറിയാം ഞാൻ കൃത്യമായി തന്നെയാണ് ചെയ്തത്
റാണി :എന്നാൽ ശെരി നീ മറ്റൊരു കുമാരിയെ വിവാഹം ചെയ്യൂ അതുവഴി എനിക്കൊരു രാജകുമാരനെ കിട്ടുമോ എന്ന് നോക്കാം
മനു :ഞാൻ ഇനി എത്ര വിവാഹം കൂടി കഴിക്കണം ഇപ്പോൾ തന്നെ മൂന്ന് വിവാഹം കഴിഞ്ഞു ഇനിയും എനിക്കു സാധിക്കില്ല
ഇത്രയും പറഞ്ഞ് കുമാരൻ ദേഷ്യത്തോടെ അറക്കു പുറത്തേക്കു പോയി രാജകുമാരന്റെ വാക്കുകൾ കേട്ട് കുമാരിയും പൊട്ടി കരയാൻ തുടങ്ങി വർദ്ധിച്ച ദേഷ്യത്തിൽ മഹാറാണിയും അറവിട്ടു മഹാറാണി നേരെ ചെന്നത് കൊട്ടാര മാന്ദ്രികൻ സഹീറിന്റെ അടുക്കലായിരുന്നു
സഹീർ :എന്താണ് മഹാറാണി എന്തെങ്കിലും പ്രശ്നമുണ്ടോ
റാണി :എന്റെ മകന്റെ കാര്യം തന്നെയാണ് എന്നെ അലട്ടുന്നത് നിങ്ങൾ തന്നെ പറയു അവനു ഒരു അച്ഛൻ ആകാൻ കഴിയില്ലേ പറ്റാവുന്ന മരുന്നുകളും ചികിത്സകളും ഞാൻ നടത്തി നിങ്ങൾ പറഞ്ഞ മന്ത്ര ചടങ്ങുകളും നടത്തി എന്നിട്ടും ഒരു ഫലവും ഇല്ല ഇന്ന് എനിക്കൊരു ഉത്തരം വേണം നിങ്ങൾക്ക് വല്ലതും ചെയ്യാനാകുമോ
സഹീർ :മഹാറാണി കുറച്ചു കൂടി കാത്തിരിക്കണം
റാണി :ഇനിയും കാത്തിരിക്കാനോ ഞാൻ വിഡ്ഢിയല്ല സഹീർ ഇനി എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാം
ഇത്രയും പറഞ്ഞ് മഹാറാണി തന്റെ വിശ്വസ്ത സേവകൻ പരീജിന്റെ അടുക്കൽ എത്തി
പരീജു :മഹാറാണി ഞാൻ അവിടുത്തെ ഉത്തരവിനായി കാത്തുനിൽക്കുന്നു എന്താണ് ഞാൻ ചെയ്യേണ്ടത്
റാണി :നീ ഉണ്ടനെ കരീകയെ ഇവിടെ എത്തിക്കണം
(കരീക:കൊട്ടാരത്തിൽ ദുർമന്ദ്രവാധം നടത്തിയതിനെ തുടന്ന് വീട്ടുതടങ്ങലിൽ ആക്കപ്പെട്ട ദുർമന്ദ്രവാദിനി)
പരീജു :അവിടുന്ന് എന്താണ് ഈ പറയുന്നത് ആ കരീക വളരെ അപകടകാരിയാണ് അതിനാലാണ് വർഷങ്ങൾക്ക് മുൻപ് രാജാവ് അവളെ പുറത്താക്കിയത് അവളെ തിരികെ കൊണ്ട് വരിക എന്ന് പറഞ്ഞാൽ
റാണി :ഈ രാജ്യത്തിൽ ഒരു യുവരാജാവ് വേണ്ടത് അത്യാവശ്യമാണ് അതിനു വേണ്ടി ഞാൻ പല തരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കി എന്നാൽ ഇവിടെയുള്ള മാന്ദ്രികർക്കൊ വൈദ്യൻമാർക്കൊ എന്നെ സഹായിക്കാൻ ആയില്ല ഇനിയെന്നെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് കരീക മാത്രമാണ് രാജ്യത്തിന്റെ ഭാവിക്കായി അവളെ തിരിച്ചുകൊണ്ടുവരുന്നതിൽ തെറ്റില്ല