എത്തി
സഹീർ :നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ
പെൺകുട്ടി :ഇല്ല എനിക്ക് പ്രശ്നമൊന്നുമില്ല
പെൺകുട്ടിഅങ്ങനെ പറഞ്ഞെങ്കിലും അവളുടെ ദേഹത്തു നിന്ന് രക്തം ഒഴുകുന്നത് സഹീറിന് കാണാമായിരുന്നു സഹീർ ഉടൻ തന്നെ തന്റെ സഞ്ചിയിൽ നിന്ന് ചില പച്ച മരുന്നുകൾ എടുത്ത് പെൺകുട്ടിയുടെ മുറിവുകൾ വെച്ച് കെട്ടി
സഹീർ :നിനക്കെന്താ ബുദ്ധിയില്ലേ ഈ നേരത്ത് ഇരുണ്ട വനത്തിലേക്ക് പുരുഷൻമാർ പോലും വരാറില്ല നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്
പെൺകുട്ടി :വിശപ്പ് കാരണം വന്നതാ ചേട്ടാ ഞാൻ എന്തെങ്കിലും കഴിച്ചിട്ട് രണ്ട് ദിവസമായി ഇവിടെ വന്ന് തടിയോ മറ്റോ കണ്ടെത്തി ചന്തയിൽ കൊണ്ട് പോയി കൊടുത്താൽ പണം കിട്ടും അതുകൊണ്ടാ ഞാൻ
ഇത് കേട്ട സഹീർ വേഗം തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ഭക്ഷണപൊതി പെൺകുട്ടിക്ക് നൽകി
സഹീർ :ഇതാ ഇത് കഴിച്ചോളൂ
പെൺകുട്ടി :നന്ദിയുണ്ട് ചേട്ടാ
പെൺകുട്ടി ആർത്തിയോടെ വേഗത്തിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി സഹീർ അവളുടെ അടുത്ത് തന്നെ അതും നോക്കിയിരുന്നു
സഹീർ :പതിയെ കഴിച്ചാൽ മതി സമയം ധരാളം ഉണ്ട്
പെൺകുട്ടി :ശെരി ചേട്ടാ
സഹീർ :അതിരിക്കട്ടെ നിന്റെ പേരെന്താ
പെൺകുട്ടി :കരീക
സഹീർ :കരീക ഉം ചന്ദ്രഗിരിയിൽ തന്നെയാണോ താമസം
കരീക :അതെ
അല്പ നേരത്തിനുള്ളിൽ തന്നെ കരീക ഭക്ഷണം കഴിച്ചു എഴുനേറ്റു
കരീക :ഒരുപാട് നന്ദിയുണ്ട് ചേട്ടാ ഇനി ഞാൻ പോയേക്കാം
സഹീർ :നിനക്ക് ഒരുപാട് പരിക്കുകൾ ഉണ്ട് നടന്നു പോകേണ്ട ഈ കുതിരയിൽ കയറു ഞാൻ ഗ്രാമത്തിൽ കൊണ്ട്പോയി വിടാം
കരീക :അയ്യോ വേണ്ട എനിക്ക് ഇതിൽ കയറാൻ പേടിയാ
സഹീർ :പേടിക്കണ്ട ഇവൻ നിന്നെ വീഴ്ത്തില്ല
ഇത്രയും പറഞ്ഞ് സഹീർ കരീകയെ കുതിര പുറത്ത് കയറ്റി അതിനുശേഷം കുതിരയെയും കൊണ്ട് മുൻപോട്ടു നടന്നു
കരീക :അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
സഹീർ :എന്താ ചോദിച്ചോളൂ
കരീക :അത് എങ്ങനെയാ ആ ചെന്നായയെ കത്തിച്ചത്
സഹീർ :മാന്ദ്രികനായ സഹീറിനു അതൊക്കെ നിസാരമാണ്