ജാഡ ഇടണ്ടേ?.
“”ടാ നീ അരുണിമേച്ചിയുടെ അടുത്ത് പിന്നേം പോയോ?””
ഗോപനായിരുന്നു അത്.
“”ഞാന്‍ പോയതൊന്നുമല്ല എന്‍റെ കൂടെ ഇങ്ങോട്ട് വന്നതാ””
പുറകെ ഒലുപ്പിച്ചു നടക്കുന്ന കാമുയെ മൈന്റുടെ ചെയ്യാത്ത മാസ്സ് ഹീറോയേ പോലെ ഞാൻ പറഞ്ഞു. സത്യം അറിഞ്ജന്‍ ഇവന്മാര് പിന്നെ ചോദ്യമായി പറച്ചിലായിഇതിപ്പോ അല്‍പ്പം വെയിറ്റും ആവും.
“”എന്നിട്ടെങ്ങനെ ഉണ്ടാള് ?””
തെല്ലൊരു അസൂയയോടാണ് അവനത് ചോദിച്ചത്. എങ്ങനെ ഉണ്ടാവാൻ അതും ഒരു പെണ്ണാ അല്ലാതെ ചക്ക കൂട്ടാൻ ഒന്നുമല്ല തിന്നിട്ടു ഉപ്പുണ്ടോന്നു പറയാൻ. പിന്നെ നാവിനു ബെല്ലും ബ്രെക്കും ഇല്ലാത്ത ഇവന്‍ ചോദിച്ചതല്ലേ. ഏതായാലും ‘ചരക്ക് കൊള്ളാരുന്നോ ’ എന്നോ മറ്റോ ചോദിക്കാഞ്ഞത് ഭാഗ്യം.
“”പണച്ചാക്കാന്നു തോന്നുന്നു, എത്ര രൂപയാ കാന്റീനിൽ തന്നെ പൊട്ടിക്കുന്നെ, കഴിഞ്ഞമാസം മൊത്തം എനിക്കു തന്നെ എന്തൊക്കെയാ വാങ്ങി തന്നെ.””
ഗോപൻ ആത്മഗതം പോലെ തുടർന്നു.
“”എന്നാലും മീട്രോൾ ഒന്നും വാങ്ങി തന്നുകാണില്ല “”
മുട്ടപപ്സും മീട്രോളും കിട്ടിയപ്പോൾ ആ ചേച്ചിക്ക് എന്നോട് എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടെന്ന് ഞാൻ കരുതിയിരുന്നു. ഇതിപ്പോ എല്ലാ തെണ്ടികൾക്കും കിട്ടിന്നറിഞ്ഞപ്പോൾ ഉണ്ടായ ഒരു കൊതിക്കെറുവ്, അതായിരുന്നു എന്നെ അങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ അവൻ എന്റെ ചോദ്യം മൈന്റ് കൂടെ ചെയ്ത്തില്ല.
“”നീ ആ ചേച്ചി വരുന്ന കണ്ടിട്ടില്ലല്ലോ? ഓരോ ദിവസം ഓരോ കാറാ. അത് നിന്റെ അമ്മാവന്റെ പോലെ അപ്പാ ഊപ്പ കാറൊന്നുമല്ല ബെൻസും ബിഎമ്മുമൊക്കെയാ. എന്നാലും അതിന്‍റെ ജാടയോന്നുമില്ല. നിന്നെ ഒരു നോട്ടം ഉണ്ടെന്നാതോന്നുന്നേ. “”
ഒരു വളിച്ച ചിരിയോടവാന്‍ പറഞ്ഞു നിര്‍ത്തി. അതവൻ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു സുഖം. അതിപ്പോ കാണാൻ കൊള്ളാവുന്ന ഏത് പെണ്ണും നമ്മളെ നോക്കുന്നു എന്ന് കേക്കുമ്പോ ഉള്ള ഒരു മനസുഖം അത്രന്നെ.
“”ആ ഇനി എന്റെ നെഞ്ചത്തോട്ടു കേറു.””
ഞാൻ പക്ഷേ ഉള്ളിൽ തോന്നിയത് മുഖത്തു കാണിച്ചില്ല.
“”ഞാൻ കാര്യം പറഞ്ഞതാ കോപ്പേ, എന്നോട് ചോദിക്കുന്നതെല്ലാം നിന്നെ പറ്റിയാരുന്നു.””
“”ടാ ടാ കൂടുതലങ്ങോട്ടിളക്കല്ലേ.””
അവൻ ചിലപ്പോ എന്നെ കിളത്തുവാണോ എന്നൊരു തോന്നൽ.