“മിസ്റ്റർ വില്യംസൺ, നിങ്ങളുടെ മകനെ സ്ഥിരമായി ശല്യം ചെയ്യുന്ന കൂട്ടത്തിലെ കുട്ടിയാണവൻ ഹെൻറി ഇന്നും എന്തോ കാര്യത്തിന് ഇവന്റെ മെക്കിട്ടു കേറാൻ നോക്കി,ആർതർ ആ പൈയ്യന്റെ മൂക്കിന്റെ പാലമിടിച്ചുപൊളിച്ചു.” ഗൗരവത്തോടെ പ്രിൻസിപ്പൽ പറഞ്ഞു.
ഇതെല്ലാം കേട്ട ബെഞ്ചമിൻ ആർതറിനെ അടുത്തേക്ക് വിളിച്ചു.
ബെഞ്ചമിൻ :”മോനെ, എന്താണിത് എന്താണ് പറ്റിയെ നീ പറ.”
ആർതർ : പപ്പാ, ഞാനൊന്നിനും പോയിട്ടില്ല. ക്ലാസ്സിലേക്ക് പോകുന്നവഴി ആ ഹെൻറി എന്നെ കാലുകൊണ്ട് തട്ടിയിട്ടു, എന്നിട്ടും ഞാൻ ഒന്നും ചെയ്യാതെ തിരിച്ചുനടന്നപ്പോ അവനെന്റെ ബാഗ് വലിച്ചൂരി ദൂരേക്കേറിഞ്ഞു. അപ്പഴാ, ആ ദേഷ്യത്തിലാ ഞാൻ അവനെ ഇടിച്ചേ.
ഇതെല്ലാം കേട്ടുകഴിഞ്ഞശേഷം പ്രിൻസിപ്പൽ ഹെൻറിയുടെ മാതാപിതാക്കളെ വിളിച്ചു അവൻ ചെയ്ത കാര്യത്തിന് അവനെ ശകാരിച്ചു , ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ നോക്കാൻ താക്കീതും ചെയ്തു.
സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങിയ ബെഞ്ചമിനും ആർതറും തിരികെ വണ്ടിയിലേക്ക് കയറാൻ പോയപ്പോളാണ് അവരെയും കാത്തു ഹെൻറിയുടെ അച്ഛനും അമ്മയുമവിടെ നിന്നത് തന്റെ മകനെ ഒരു പീക്കിരി ചെറുക്കൻ അടിച്ചത് ഒരാപമാനമായാണ് അവർക്ക് തോന്നിയത്.പുറകിൽ നിന്നും ഒരു കൈ മേലേക്ക് പതിഞ്ഞതറിഞ്ഞ ബെഞ്ചമിൻ തിരിഞ്ഞുനോക്കി.അപ്പോഴേക്കും അവിടേക്ക് സ്കൂൾകുട്ടികളും ടീച്ചർമാരടക്കം ആളുകൾ ചുറ്റും കൂടി.
“ഒന്നു നിന്നെ നീയൊക്കെ അങ്ങനെയങ്ങു പോയാലോ, എന്റെ മോന്റെ മൂക്കും ഇടിച്ചുപൊളിച്ചിട്ട് എല്ലാ കുറ്റവും അവന്റെ തലയിലിട്ടിട്ട് അങ്ങനെ ഞെളിഞ്ഞു പോകണ്ട നീയൊക്കെ കാശിന്റെ കഴപ്പ് വച് എന്റെ കൊച്ചിന്റെ മേത്തു നെഗളിപ്പ് കാണിക്കാൻ വന്നാലുണ്ടല്ലോ “.അയാൾ ബെഞ്ചമിന്റെ കോളറിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഇതൊന്നും വലിയ കാര്യമാക്കാതെ സമാധാനത്തോടെ ബെഞ്ചമിൻ പറഞ്ഞു.
” ഞങ്ങൾ ഒരു പ്രേശ്നത്തിന് തയ്യാറാല്ല, എന്റെ
മകന്റെ ഭാഗത്തല്ല തെറ്റ്, എന്നിരുന്നാലും ഞാൻ ക്ഷമ
ചോദിക്കുന്നു ദേഹത്തൂന്ന് കൈയ്യെടുക്ക് “.