ബ്രോക്ക് : എടാ ബെന്നെ ആർതർ പഠിക്കുന്ന സ്കൂളിൽ നിന്ന് പ്യൂൺ വന്നുനിൽക്കുന്നുണ്ട് പുറത്ത്.
ബെൻ : എന്താടാ, എന്തേലും പ്രശനം , ബെഞ്ചമിൻ വേവലാതിയോടെ ചോദിച്ചു.
ബ്രോക്ക് :അതൊന്നുമറിയില്ല നീ ഏതായാലും അയാളോടൊപ്പം സ്കൂളിലേക്ക് ചെല്ല്, ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.
ബെഞ്ചമിൻ തന്റെ വണ്ടിയിൽ പ്യൂണിനെയും കൊണ്ട് നേരെ സ്കൂളിലേക്ക് പോയി,
“ആർതറിന്റെ പപ്പയല്ലേ??”
അതുവഴി പോയ ഒരു ടീച്ചർ ബെഞ്ചമിനോട് ചോദിച്ചു.
“അതെ , എന്റെ മോന് എന്താ പറ്റിയെ?”
വേവലാതിയോടെ ബെഞ്ചമിൻ ചോദിച്ചു.
“ഏയ് അവനു കുഴപ്പമൊന്നുമില്ല താങ്കൾ ഓഫീസ് റൂമിലേക്ക് ചെല്ലൂ “.
അതും പറഞ്ഞവർ നടന്നകന്നു. ബെഞ്ചമിൻ ഓഫീസ് റൂമിലേക്ക് നടന്നടുത്തു, റൂമിനുള്ളിൽ ഒരു സ്ത്രീയുടെ
ശബ്ദം ഉറച്ചുകേൾക്കാം, ബെഞ്ചമിൻ ഓഫീസ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു.
“എനിക്ക് അകത്തേക്ക് വരാമോ മിസ്റ്റർ ഹിഡ്ഡിൽസൺ?”
അവൻ പ്രിൻസിപ്പലിനോട് ചോദിച്ചു.
“അതെ അകത്തേക്ക് വരൂ മിസ്റ്റർ വില്യംസൺ ”
ബെഞ്ചമിൻ ഉള്ളിലേക്ക് കയറി, അവുടെ നോക്കിയപ്പോൾ ആർതർ ഹിഡ്ഡിൽസണ്ണിന്റെ മുന്പിലത്തെ കസേരയിൽ തലതാഴ്ത്തി ഇരിക്കുന്നുണ്ട്, അവന്റെ തൊട്ടുപുറകിലായി അവനെക്കാൾ ഉയരവും അല്പം തടിയുമുള്ള ചെറുക്കനും , അവന്റെ മൂക്കിന്റെ ഒരുവശത്തെ തുളയിൽ പഞ്ഞിവചടച്ചിരുന്നു അതിനിടയിൽക്കൂടി ചെറുതായി ചോരയും വരുന്നുണ്ട്. അവന്റെ പിന്നിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവും നിൽക്കുന്നുണ്ട്.
“ഓഹ് ഇതാണല്ലേ ഈ കുട്ടിപിശാച്ചിന്റെ തന്ത, എടൊ എന്റെ മോനെന്ത് ചെയ്‌തെന്ന ഈയിരിക്കുന്ന അസത്ത് എന്റെ മോന്റെ മൂക്കിന്റെ പാലമിടിച്ചു പൊളിച്ചത് ” ആ സ്ത്രീ ബെഞ്ചമിനെ നോക്കി ആക്രോഷിച്ചു.
“നിങ്ങളൊന്നു പുറത്തേക്ക് നിൽക്കണം ” പ്രിൻസിപ്പൽ
അവരോടായി പറഞ്ഞു.
ബെഞ്ചമിനെ നോക്കി മുറുമുറുത്ത ശേഷം ആ സ്ത്രീയും അവളുടെ ഭർത്താവും കുട്ടിയും പുറത്തേക്ക് പോയി.
“മിസ്റ്റർ ഹിഡ്ഡിൽസൺ എന്താണ് പ്രശ്നം എനിക്ക്..
എനിക്കൊന്നും മനസ്സിലായില്ല “.