വിഷമിച്ചുകൊണ്ട് പറഞ്ഞു.
“അപ്പൊ, മമ്മ അവിടെയാണോ പപ്പാ?”.
“എവിടെ?”.
“ദാ അവിടെ ” ഇരുണ്ടുമൂടിയ ആകാശത്തിൽ
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“ഏയ് ഏയ്, ഇല്ലമോനെ മോന്റെ., മോന്റെ മമ്മ അവിടെയല്ല “.
“പിന്നെവിടാ “.
“ഇവിടെത്തന്നെയുണ്ട് മോനെ “.
“ഇവിടെ എവുടെയാ പപ്പാ, എന്ന ഇത്രേം കാലമായിട്ടും
ആർതറിനേം ആർതരിന്റെ പപ്പയേം കാണാൻ മമ്മ
വന്നില്ലല്ലോ “.
“മമ്മ വരും മോനെ, നാളെ മോന്റെ മമ്മ വരും പപ്പയും ആർതറും കൂടെ മമ്മാനെ നാളെ നമ്മുടെ വീട്ടിൽ കൊണ്ടുവരും “.
അതുകേട്ട ആർതർ ബെഞ്ചമിനെ നോക്കി കണ്ണുമിഴിച്ചു.
“സത്യം, സത്യായിട്ടും “.