ഞാൻ ആണേൽ ഇവൾ വരാൻ പേടി ഉള്ള സ്ഥലത്ത് ആയിരുന്നു മാറി നിന്നെ. വേറെ എവിടേയും അല്ലാ വെടിവഴിപാട് നടത്തുന്ന സ്ഥലത്ത്. രേഖക്ക് പടക്കം പെട്ടിക്കുന്നതും ഇടി മിന്നലും വലിയ പേടിയാ അത് ചെറുപ്പം മുതലേ തുടങ്ങിയതാ വളരുന്നതിന്റെ ഒപ്പം ആ പേടിയും വളർന്നു എന്ന് വേണേൽ പറയാം.
“അജു ചേട്ടാ..”
അവളുടെ വിളി എന്റെ കാതിൽ വന്നു പതിഞ്ഞു. ഞാൻ മൈൻഡ് ചെയ്ത്തെ കതനയിൽ വെടികെട്ടു കാരൻ മരുന്ന് നിറക്കുന്നത് കണ്ടു കൊണ്ട് ഇരുന്നു.
“ചേട്ടാ…..
ഇവിടെ അപകടമേഖല ആണ്..”
എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന ടൈം നോക്കി ഒരു വെടി പൊട്ടിയതും അവൾ ഞെട്ടി എന്നേ വട്ടം കെട്ടിപിടിച്ചു.
ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഞാൻ അവളെ വീടിപ്പിച്ചു. അവിടെ നിന്ന് ഒരു അൽ മരത്തിന്റെ അടുത്ത് ചെന്ന് അവിടെ നിന്ന്.
അവൾക് ആ പേടി മാറിയ ശേഷം.
“അജു ഏട്ടൻ എന്നാ എന്നേ കണ്ടപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നേ.”
“ഞാൻ നീ വിളിക്കുന്നത് ഒന്നും കെട്ടില്ല.”
“ഹം.”
അവൾ എന്റെ നെറ്റിയിൽ ചന്ദന കുറി വരച്ച് തന്നിട്ട്.
“ഇന്ന് ഏട്ടനെ കാണാൻ സുന്ദരൻ ആയിട്ട് ഉണ്ട്.”
“മതിയടി മതി സോപ്പ് ഇട്ടത്.
നീ വീട്ടിൽ പോകുന്നില്ലേ.”
“ഇല്ലാ ചേട്ടനെ നോക്കിക്കോളണം എന്ന് അമ്മ പറഞ്ഞു.”
മനസിൽ മൈര് എന്ന് പറഞ്ഞു ഞാൻ.
നല്ല പെൺകുട്ടികൾ എന്നേ നോക്കി കൊണ്ട് പോകുന്നത് ഞാൻ കാണുന്നുണ്ട് അപ്പോഴൊക്കെ ഇവളുടെ ഇടാം കണ്ണ് ഇട്ട് ഉള്ള ഒരു നോട്ടം ഉണ്ട്.
ഈ നോട്ടം കാണുമ്പോൾ മനസിൽ തോന്നുന്നത് നിന്റെ കണ്ണും കൊണ്ട് ഒന്നും അല്ലലോ നോക്കുന്നെ എന്ന്.