ഇപ്പൊ എഴുന്നേറ്റ് ഇല്ലേ കോളേജ് മൊത്തം അവൾ പട്ടാകും നിനക്ക് നേരം വെളുക്കുന്നത് ഉച്ചക്ക് ആണെന്ന് പറഞ്.”
ഞാൻ ചാടി എഴുന്നേറ്റു ടോയ്‌ലെറ്റിൽ ലേക്ക് പോകാൻ നേരം
“അവൾ എന്ത്യേ.?”
“അടുക്കളയിൽ അമ്മയോട് സംസാരിക്കുവാ.”
“താങ്ക്സ് ”
ഞാൻ ഫ്രഷ് അവൻ ടോയ്‌ലെറ്റിൽ കയറി. പിന്നെ ഒന്ന് കുളിച്ചാലോ എന്ന് ഓർത്ത് കുളി തുടങ്ങി.
രേഖ അവൾ എന്റെ അച്ഛന്റെ പെങ്ങളുടെ മകൾ ആണ് . എന്റെ മുറപ്പെണ്ണ് ആണ്. ഞങ്ങളുടെ വീട്ടിൽ നിന്ന് രണ്ട് വീട് അപ്പുറത് ആണ് അവളുടെ വീട്. അവൾക് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനിയനും ഉണ്ട്. ഇപ്പൊ കോളേജിൽ ഫസ്റ്റ് ഇയർ ആയി കയറിയേക്കുവാ. അതോടെ എന്റെ ഫ്രീഡം ഒക്കെ പോയി എന്ന് വേണേൽ പറയാം. ഏതെങ്കിലും ഒരു പെണ്ണിനോട് കോളേജ് വിടുമ്പോൾ ഞാൻ സംസാരിച്ചു ഇരിക്കുന്നത് കണ്ടാൽ അപ്പാ തന്നെ ഇടക്ക് കയറി കോളം ആകുകയും വീട്ടിൽ കൊണ്ട് വിടണം എന്ന് വാശി പിടിക്കുകയും ചെയ്യും. കൊണ്ട് വീട്ടിലേക് അവൾ അമ്മയോട് പറയുന്നെ. പിന്നെ എനിക്ക് വണ്ടി വാങ്ങി തന്നേക്കുന്നത് രണ്ടാൾക്കും കോളേജിൽ പോയി വരാൻ ആണെന്ന് ഉള്ള ഡയലോഗും. ചെറുപ്പത്തിലേ അച്ഛനും അമ്മയും പറഞ്ഞു വെച്ചേക്കുന്നതാ ഇവളെ ഞങ്ങളുടെ മോളായി കൊണ്ട് വരും എന്ന് അതായത് എന്റെ ഭാര്യ ആകും എന്ന്.പക്ഷേ എനിക്ക് ഒന്നും ഇഷ്ടം അല്ലാ. കാണാൻ നല്ല ഭംഗി ഉള്ള പെണ്ണ് ആണേലും അനുജത്തി എന്ന് ഉള്ള ഇത് കൊണ്ട് എനിക്ക് ഇഷ്ടം അല്ലായിരുന്നു മുറപ്പെണ്ണ് എന്നുള്ള കോൺസ്പ്റ്റ്. പക്ഷേ അവളുടെ അച്ഛന് എന്റെ അച്ഛൻ വാക് വരെ കൊടുത്തു. പക്ഷേ എന്റെ കോൺസ്പ്പറ്റി ൽ നിന്നും തികച്ചും വിത്യാസം ആയിരുന്നു അവൾ.എന്നേ മതി അവൾക്. വയസ്സ് അറിയിച്ച കാലം മുതലേ മുറ ചെറുക്കാൻ ആണെന്നും എന്നേ കെട്ടാൻ പോകുന്ന ആൾ ആണെന്നും പറഞ്ഞു നടപ്പ് ആണ്. ഞാൻ വാണിങ് കൊടുത്താലും അതൊക്കെ വെള്ളത്തിൽ വരക്കുന്ന വരാ പോലെ ആണ്. അവൾ പറഞ്ഞു കൊണ്ട് നടക്കും.
ഞാൻ എന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ഇരിക്കും എന്നിട്ട് വീണ്ടും വരും എന്റെ ശല്യം ചെയ്യാൻ.
“ഏട്ടാ…..