ഞാൻ ആ സീറ്റിൽ ഇരുന്നു കൈ തലയിൽ വെച്ച് തറയിലേക് നോക്കി എന്ത് ചെയ്യും എന്ന് ഉള്ള അവസ്ഥയിൽ ആയി പോയിരിക്കുന്നു.
അപ്പോഴേക്കും എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.ഏട്ടത്തി ആയിരുന്നു അത്.
ഞാൻ അറ്റാൻഡ് ചെയ്തു.
“എടാ.. എന്ത് പറ്റി…
ആൾകാർ ഒക്കെ വരുന്നുണ്ടല്ലോ.. എന്താടാ എന്ത് പറ്റി. എനിക്ക് പേടി ആകുന്നു.”
“അത് അത്.. ചേച്ചി ”
“എന്താടാ?”
“ചേട്ടൻ ഓടിച്ച വണ്ടി ഒരു ലോറിയും ആയി ഇടിച്ചു.
ഹലോ… ഹലോ ചേച്ചി..”
അപ്പോഴേക്കും എന്റെ അടുത്തേക് കൂട്ടുകാരൻ വന്നു പറഞ്ഞു. മൂന്നുപേർ എന്നെത്തെക്കും നമ്മളെ വിട്ട് പോയടാ ഇനി മൂന്ന് പേര് ഉള്ളുട ജീവന് വേണ്ടി മല്ലടിക്കുന്നെ. അച്ഛനും പോയി രേഖയുടെ അച്ഛനും അമ്മയും അപകട സ്ഥലത്ത് വെച്ച് തന്നെ പോയി എന്ന് അവൻ പറഞ്ഞതോടെ ഞാൻ ഞെട്ടി.
ഞാൻ പൊട്ടികരഞ്ഞു പോയി.
രാവിലെ ആയതോടെ അമ്മയും രേഖയുടെ അനിയനും ഞങ്ങളെ വിട്ട് പോയി.
അപ്പോഴേക്കും ദീപ്‌തി ചേച്ചിയും രേഖയും എത്തി. എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ എല്ലാം നഷ്ടപെട്ടവന്റെ പോലെ ഇരിക്കുക ആയിരുന്നു. ചേച്ചിയോട് പറഞ് ചേട്ടന്റെ എങ്കിലും ജീവൻ രക്ഷിക്കാൻ ആ സമയം ബാങ്കിലെയും സകല പൈസയും തീർത്ത ശേഷം വൈകുന്നേരം ആയതോടെ ചേട്ടനും മടങ്ങി.
പിന്നെ എന്ത് ചെയ്യണം എന്നുള്ള അവസ്ഥയിൽ ആയിരുന്നു ഞാൻ. പോസ്റ്മാട്ടം ഒക്കെ കഴിഞ്ഞു വീട്ടിലേക് മടങ്ങുമ്പോൾ എല്ലാവരും കർമങ്ങൾ ചെയ്യാൻ എനിക്ക് ശക്തി തന്നുകൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ഹൃദയവും അപ്പോഴേക്കും നില്കാൻ പോകുന്നപോലെ ആയിരുന്നു. എന്റെ അവസ്ഥ ഇതാണെൽ രേഖയുടെയോ അവൾ ആകെ തളർന്നു വീണു ഇരുന്നു. ഏട്ടത്തി ആകെ തളർന്നു മിണ്ടാൻ കഴിയാതെ മുറിയിൽ കിടക്കുവായിരുന്നു.
അങ്ങനെ ആ ആറു പേരുടെയും ചിതക് ഞാൻ തീ പകർന്നു കൊടുക്കേണ്ടി വന്നു.
അന്ന് എനിക്കും ആർക്കും ഉറങ്ങനെ കഴിഞ്ഞില്ല പിന്നെ നാട്ടിൽ ഉള്ളവർ എല്ലാം പറഞ്ഞു ഇനി നിന്റെ കൈയിൽ ആണ് ഇവരുടെ രണ്ടു പേരുടെ ചുമതല എന്ന്