എന്റെ അഭി പാവമാ,, ഒരു കുഞ്ഞു പാവം,,,…””
അവന്റെ മൂക്കിൻ തുമ്പിൽ വിരൽക്കൊണ്ട് തോണ്ടി അവൾ വീണ്ടും കുനിഞ്ഞ് ഒരു ചുംബനവും കൂടെ നൽകി,,,..
അന്നേരം അവളുടെ മിഴികൾ പതിഞ്ഞത് അഭിയുടെ ഇടത് നെറ്റിയിൽ ഉണ്ടായിരുന്ന പിരുകത്തിലെ മുറിവിലായിരുന്നു,,,..
പെട്ടന്നവൾ അവനെ ചേർത്തു പിടിച്ച് അടക്കി പിടിച്ച നിശബ്ദയോടെ പൊട്ടി കരഞ്ഞു,,,..
തീർത്തും അവൾ വേറൊരാളായിരുന്നു,,… ആരും കണ്ടിട്ടില്ലാത്ത മറ്റൊരു തക്ഷര,,,..
അടങ്ങിയ തേങ്ങലുകളോടെ അവന്റെയാ ചെറുതായി രോമം മുളച്ചു തുടങ്ങിയ ചെറു മുറിവിൽ അവൾ ചുണ്ടുകൾ ചേർത്തു,,,..
ശ്രെദ്ധയോടെ അവന്റെ മയക്കത്തെ കളങ്കം വരുത്താതെയവൾ അവനെ ചേർത്തു പിടിച്ച് സംസാരിക്കാൻ തുടങ്ങി,,,..
വര്ഷങ്ങളോളം പറയാൻ മാറ്റി വെച്ച പരിഭവങ്ങളും പിണക്കങ്ങളുമവൾ അവനെ ചേർത്തു പിടിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു,,,..
തക്ഷര പതിയെ ബെഡിനോട് ചേർന്ന ടേബിളിൽ നിന്ന് അഭിയെ ഉണർത്താതെ വലിഞ്ഞ് അവളവളുടെ മൊബൈൽ എടുത്ത് സമയം നോക്കി,,,.. അഞ്ചരയായിയെന്ന് കണ്ടതും അവളാ മൊബൈൽ തിരികെ വെച്ചു,,,..
“”എന്റെയി അഭിക്കുട്ടനെ എത്ര നോക്കി കിടന്നാലും മതിയാവില്ലെന്നേ,,,… അത്രക്കും ക്യൂട്ടാ എന്റെ അഭി…,,,””
അവന്റെ കവിളിൽ തലോടി നിറഞ്ഞ പുഞ്ചിരിയോടെയാണവൾ പറഞ്ഞത്,,…
പതിയെ അവന്റെ കട്ടിയുള്ള നീണ്ട മീശ പിടിച്ച് പിരിച്ച് വെച്ചു,,… വലത് കയ്യിലെ ചെറു വിരൽ കടിച്ചവൾ അഭിയെ നോക്കി മന്ദസ്മിതം തൂകി,,,… എപ്പോഴും തേനിൽ കുതിർന്ന ചെറി പഴം പോലെ നനവ് പടർന്ന ചുവന്ന ചുണ്ടുകൾ കൂർപ്പിച്ച് മുത്തം നല്കുന്നത് പോൽ കാട്ടി അവൾ സ്വയം കുണുങ്ങി ചിരിച്ചു,,,,… ഒരു കൊച്ചു കുട്ടിയുടെ ഭവങ്ങളോടെ,, അല്ലെങ്കിൽ ആ പഴയ കൊച്ചു കുറുമ്പി തക്ഷരയായിക്കൊണ്ട്,,,,….
പിന്നെയും അവനെ നോക്കി കിടന്നതും അവൾ അവന്റെ കവിളുകളിൽ