“”എങ്ങോട്ട്,,,…..””
പുറകെ പെട്ടന്ന് എന്റെയാ ചോദ്യം കേട്ടതും അവളെന്നെ മിഴിച്ചോന്ന് നോക്കി,,,
സംഗതി ഇവള് പറഞ്ഞത് ഇന്നലത്തെ കൂട്ടുക്കാരിയുടെ വീട്ടിലേക്ക് പോകുന്ന കാര്യമാണ്,,,..
പക്ഷെ ജീവൻ പോയാലും പോകില്ലെന്ന് ആ നിന്ന നിൽപ്പിൽ ഞാനങ്ങ് പ്രതിജ്ഞയെടുത്തു,, ഇന്നലെ കൊണ്ട അടിക്കും, ഇന്നത്തെ ഇടിക്കുമായുള്ള എന്റെ വൻ പ്രതിക്ഷേധം,,,…
“അപ്പൊ ഉമ്മക്കുള്ളതോ” എന്നൊരു ചോദ്യം മനസ്സിൽ വന്നെങ്കിലും,, അതൊന്നും മൈന്റ് ചെയ്യാൻ കൂടെ പോയില്ല,,,….
എന്ന് കരുതി മറുത്ത് വേറൊന്നും പറയാൻ പോയില്ല,,.. പിന്നെ എന്തേലും പറഞ്ഞ് ഇഷ്ടപ്പെടാണ്ടായാൽ അവളുടെ ഇടി കൊള്ളണമല്ലോയെന്ന് ഓർത്തപ്പോ ഒന്നും മിണ്ടിയില്ല,,,…
“”ഇന്നലെ ഞാൻ പറഞ്ഞിരുന്നതല്ലേ,,,….””
കയ്യിലെ വിരി നാലായി മടക്കി വെക്കുന്നതിനിടെ അവളെന്നെ നോക്കി മൊഴിഞ്ഞു,,,…
ചർച്ച രൂക്ഷമാകുമെന്ന് അറിയുന്നതുക്കൊണ്ട് ഞാൻ വാതിൽ അടച്ച് കുറ്റിയിട്ടു,,,…
ഇനി ഇവള് കിടന്ന് നിലവിളിച്ചാലും അതികം ആരും പുറത്തേക്ക് കേൾക്കില്ലെന്നുള്ള ഉറപ്പ് എനിക്കല്പം ദൈര്യം തന്നു,,,…
വെറുതെ എന്തിനാ ഇവൾടെ ഇടി കൊണ്ട് നിലവിളിക്കുന്ന എന്റെ രോദനം മറ്റുള്ളവരെ കേൾപ്പിക്കുന്നെ,,,..
“”അതിന്….,,,…….””
അത് കേട്ടതും പൂതനയെന്നെ തന്നെ രൂക്ഷമായി തന്നെ നോക്കി,,,..
“പിന്നെ ഇവളുടെ കണ്ണുരുട്ടൽ കണ്ട് പേടിച്ച് മുള്ളിയ കാലം പണ്ട്,,,..
ഈ വക അടവൊന്നും അഭിയുടെ അടുത്ത് ഇപ്പോളെൽക്കില്ല,,,…” മനസ്സ് എന്നെയങ്ങു മോട്ടിവേറ്റ് ചെയ്ത് പുകഴ്ത്തി,,,…
“”അതിനോ….,,,….