പുഞ്ചിരിയോടെ ഒരു കപ്പ് ചായ നീട്ടി,,….
“”ഇന്നാ,,,… ദേ…,,, ഇത് പിടിച്ചേ,,,.. നിക്ക് കുറെ പണിയുണ്ട്,,.. ചായ കുടിച്ച് പോയ് പല്ല് തേച്ച് ഒന്ന് മേല് കഴുക്,,,….””
വല്ലാത്തൊരു അതികാരത്തോടെ അവളത് പറഞ്ഞതും പോരാ മിഴിച്ച് നിൽക്കുന്ന എന്റെ കൈകളിലേക്ക് ചായ കപ്പ് പിടിപ്പിച്ചു,,,.. പിന്നെയൊരു ചിരിയും സമ്മാനിച്ച് അവൾ നടക്കുന്നത് നോക്കി ബുദ്ധിക്ഷയം വന്നവനെ പോലെ വായും പിളർന്ന് അവിടെ തന്നെ കുറ്റിയടിച്ച് നിന്നുപോയ്,,,…
പിന്നെയൊരു ഞെട്ടലിൽ ബോധം തെളിഞ്ഞതും ചായ ഊതി കുടിച്ചുകൊണ്ട് ഞാൻ നേരെ റൂമിലേക്ക് വെച്ച് പിടിച്ചു,,,….
കപ്പ് ടേബിളിൽ വെച്ച് ബാത്‌റൂമിലേക്ക് കയറി,, പല്ല് മിനുക്കി പുറത്തിറങ്ങി ചെന്ന് ചാടിയത് നേരെ പൂതനയുടെ മുന്നിലേക്ക്,,,..
അവളെ കണ്ടതും എന്റെ ഉള്ള ഗ്യാസ് ആവിയായി,,,…
ഇന്നലത്തെയും ഇന്നത്തേയും വല്ലോം ബാക്കി തരാനുണ്ടേൽ കൈ നീട്ടിയങ് സ്വീകരിക്ക തന്നെ എന്നൊന്നുമില്ല ഇങ്ങോട്ട് തന്നാ തിരിച്ച് അങ്ങോട്ടും,,,,,….
ഞാനവളെ തന്നെ നോക്കി,,,.. ബാത്‌റൂമിൽ ഇറങ്ങി വന്ന എന്നെയൊന്നു ഇടക്കണ്ണിട്ട് പാളി നോക്കിയതിന് പുറകെ ബെഡിന്റെ വിരി മടക്കി വെക്കുന്ന പണിയിൽ തന്നെ തുടർന്നു,,,..
അവളെന്നെ അതികം ശ്രെദ്ധിച്ചില്ല,, അല്ലെങ്കിലും നോക്കിയാൽ പോലും ഞാൻ പുല്ല് വിലയെയിനിയിവൾക്ക് ഞാൻ കൊടുക്കു എന്നൊക്കെ എന്റെയൊരു സമാധാനത്തിന് വേണ്ടി ഞാനത് പറഞ്ഞ് നടന്നു,,…
രാവിലെ നെഞ്ചത്ത് വീണ് ഉമ്മ വെച്ചതിന് കോംപ്രമൈസ് അടിക്കാനൊന്നും ഞാനില്ല,,.. ‘അത് വേറെ കാര്യം’,,.. ഇനി ഉമ്മയുമായി എല്ലാത്തിലും പോലെ “”സേട്ടാ… ഐ ലവ് യു”” പറഞ്ഞോണ്ട് വന്നെന്ന് വെച്ച് പുത്രിക്ക് മുന്നിലേക്ക് ഞാനങ്ങനെ താഴ്ന്ന് കൊടുക്കില്ലെന്ന് മനസ്സിലുറപ്പിച്ച് മിണ്ടാനോ, നോക്കാനോ നിൽക്കാതെ ഒരു നിമിഷത്തേക്ക് ഞാൻ അവളെ ഇടക്കണ്ണിട്ട് മധു നടക്കുന്ന പോലെ അങ്ങ് പുറത്തേക്ക് വെച്ച് പിടിച്ചു,,,…
റൂമിന് വെളിയിലേക്ക് എത്തിയതും പുറക്കിൽ നിന്ന് തക്ഷരയുടെ വിളിയെത്തി,,,……
“”അഭി,,,…””