“”ആര് അമ്മുവോ,,,….””
സംശയം ഉറപ്പിക്കാൻ എന്നത് പോലെ ചോദിച്ചതിന് അവൻ തലയാട്ടി,,,….
“”അല്ലാതെ ആരാ,,,… പിന്നെ ഞാൻ നീ വരുന്നതും നോക്കി ഇരിക്കുവായിരുന്നു,,,…. ഇന്നലത്തെ എന്റെ ചേച്ചിടെ പോക്ക് കണ്ടപ്പോ ഞാൻ ചെറുതായി പേടിച്ചു,,,,…..””
അവനതും പറഞ്ഞുക്കൊണ്ട് മതിലിലേക്ക് കയറിയിരുന്നു,,,….
“”ചത്തിട്ടില്ലടാ,,,… അങ്ങനെയൊന്നും അഭി പോകുല,,,… ഹ്മ്മ്…,,,.. എന്റെന്ന് ഒരണ്ണം കിട്ടിയാൽ തീരാവുന്നത്തെ ഉള്ളു,,,…””
കയ്യിൽ മുഴച്ച് നിൽക്കുന്ന ബൈസപ്പ്പ്സ് ഉഴിഞ്ഞുക്കൊണ്ട് ഒരു പുച്ഛത്തോടെ ഞാനങ്ങ് വെച്ച് കാച്ചി,,,,…
പക്ഷെ അവനെന്നെ ഒരു മാതിരി വില കുറഞ്ഞ കണ്ടത്,,,…
“”ഉവ്വാ,,,… ശനിയാഴ്ച വരെ നീയെങ്ങനെ ആയിരുന്നു,,,.. ആ നീ,,,. വേണ്ടാ ബാലു,,.. വേണ്ടാ… തള്ളിയങ്ങ് ഉത്തരത്തിൽ കയറ്റണ്ട,,,… അവളെങ്ങാനും കേട്ടാൽ ഒർക്കാൻ കൂടെ വയ്യ,,,…””
ആദിയോടെ ചുറ്റും നോക്കി തനു സംസാരിച്ചത് തന്നെ,,,…..
“”എന്നോടോ ബാല,,,……””
ഞാനത് ചോദിച്ചതും പ്രേതത്തെ കണ്ടത് പോലെ തനു പുറകിലേക്ക് തിരിഞ്ഞു,,,….
“”ഡാ…. ചാടല്ലേ,,,….””
എന്ന് പറഞ്ഞ് മുഴുവപ്പിക്കുന്നത് മുന്നെ കമ്മന്നടിച്ച് തനു മതിലിനു മുകളിൽ നിന്ന് താഴെ വീണു,,,…
ചക്ക വെട്ടിയിട്ട ശബ്ദം കേട്ടത് പോലെ തോന്നിയിട്ടാകും,, ഷീലാന്റിടെ