പക്ഷെ ഒരു പൊട്ടനെ പോലെ അവിടെയിരുന്ന് കിണിച്ചു,,,….
“”””ഒന്നും മനസിലാകുന്നില്ല,, അല്ലെങ്കിൽ,, അമ്മുവിനെ മനസ്സിലാക്കാൻ പറ്റുന്നില്ല,,.. എന്താ പെണ്ണെ.. ശെരിക്കും നിനക്കെന്താ”””” യെന്ന് സ്വയം ഞാനെന്നോട് പറഞ്ഞു,,…. ഈ ചോദ്യം അവളോട് ആവർത്തിച്ചാൽ അതിനും മൗനമോ, കോപമോ ആയിരിക്കും മറുപടി….,,,..
അപ്പോഴും എന്റെ കുഞ്ഞുട്ടൻ വല്യ കുട്ടനായി ട്രാക്ക് പാന്റിൽ മുഴച്ചു നിന്നു,,..
“നിനക്കൊന്നും ഭാഗ്യമയില്ലടായെന്ന്” പറഞ്ഞതും കുഞ്ഞുട്ടൻ കാറ്റ് പോയ ബലൂൺ കണക്കെയായി…,,,,..
ചിന്തകൾക്ക് അതികം വഴി കൊടുത്ത് മനസ്സ് ചീത്തയാക്കാതെ വേഗം എണീറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി,, വാതിലടച്ച് കലുക്ഷിതമായ മനസോടെ താഴേക്ക് നടന്നു,,…
━━━━━━ • ✿ • ━━━━━━
അകത്തേക്ക് വന്നപ്പോ കണ്ടത് തിരക്കിട്ട് ഓടുന്ന എന്റെ വീട്ടുകാരെയാണ്,,,… ഞാനതികം അതിലേക്ക് ശ്രെദ്ധ കൊടുക്കാതെ സിറ്റ് ഔട്ടിലേക്ക് നടന്നു,,,….
നേരെ അവിടെ പോയിരുന്ന് പത്രം നിവർത്തി വായന തുടങ്ങി,,,…
ഓരോന്നും വായിച്ചിരിക്കെയാണ് “”അഭിയെ….,,, ഡാ,,,…..”” യെന്നുള്ള വിളിയെത്തിയത്,,,….
പത്രം മടക്കി വലത്തോട്ട് തിരിഞ്ഞപ്പോ കണ്ടത് കയ്യിൽ ബ്രഷുമായി എന്നെ നോക്കി ഇളിക്കുന്ന തനുവിനെയാണ്,,,…
“”എന്താടാ,,,…. രാവിലെ തന്നെ ചീറ്റാൻ ഇറങ്ങിയേക്കുവാണോ,,,… ഇങ്ങോട്ട് വാടാ,,,…””
“”അയ്യോ….,,,.. വേണ്ടായേ,,,… എനിക്ക് സേഫ് ഇവിടെയാ,,,… നിന്റെ കൂടെ കണ്ടാൽ എന്റെ കാല് തല്ലിയൊടിക്കുമെന്ന പറഞ്ഞേക്കുന്നെ,,,…””
വായയിലുള്ള പെസ്റ്റിന്റെ പത തുപ്പുന്നിടെ അവനത് പറഞ്ഞു,,,… സംഗതി ആ പറഞ്ഞ വ്യെക്തിയെ എനിക്ക് പിടി കിട്ടി,,,…