ലോനപ്പന്റെ മാമോദീസ 7 [പോക്കർ ഹാജി]

Posted by

വിഭവങ്ങളൊക്കെ നിരത്തി അടച്ചു വെച്ചിരിക്കുന്നതു കണ്ടു.
‘ടാ നമക്കു അങ്ങട്ടിരുന്നു പെടപ്പിച്ചാലൊ”
‘ഓഹ് അതിനെന്താ.ഹൈ ഇതു കൊറേണ്ടല്ലൊ”
‘ഊം ഊം നീ കഴിക്കു”
എന്നിട്ടു കുഞ്ഞൂട്ടന്‍ അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു
‘ഡൊ ഇനി വല്ലതും വരാനുണ്ടൊ ഞങ്ങളിരുന്നു ട്ടൊ.”
കുഞ്ഞൂട്ടന്‍ പ്ലേറ്റുകളൊക്കെ നിരത്തി വെച്ചു ചോറു വിളമ്പി.അപ്പോഴേക്കും തന്റെ പ്ലേറ്റിലേക്കു തോരന്‍ വിളമ്പുന്ന വളയിട്ട കൈ കണ്ടിട്ടു ലോനപ്പന്‍ സ്‌നേഹത്തോടെ വിലക്കി
‘യ്യൊ മതി മതി കേട്ടൊ”
മതിയെന്നു പറഞ്ഞു കൊണ്ടു ആ മുഖത്തേക്കു നോക്കിയ ലോനപ്പന്‍ ഞെട്ടിപ്പോയി ഇതു നമ്മടെ..
പെട്ടന്നു ആളെ പിടി കിട്ടിയില്ലെങ്കിലും വളരെ അടുത്തു പരിചയമുള്ളതു പോലെ അവനു തോന്നി.ലോനപ്പന്റെ തത്രപ്പാടു കണ്ടിട്ടു കുഞ്ഞൂട്ടന്‍
‘എന്താടാ എന്തു പറ്റി”
‘ഏയ് ഒനുമില്ല”
‘ഒന്നും ഇല്ലെ ആ ന്നാ ചോറുണ്ണു.”
പക്ഷെ ലോനപ്പനു സംശയം പിന്നേം വിട്ടു മാറീല.അവന്‍ ചോറില്‍ വിരലു കൊണ്ടു വട്ടം വരച്ചു കൊണ്ടു ആലോചിച്ചു.
‘ടാ എന്താ ആലോചിക്കുന്നതു.നീ അറിയൊ ഇവളെ’
‘ടാ അതല്ല ഞാന്‍ എവിടേയൊ ..”
ഇതു കേട്ടു അവള്‍
‘എന്താ ടോള്‍സ്‌റ്റോയീ എന്നെ മറന്നൊ”
‘ങ്ങെ ഹയ്യൊ നീലിമ നീലിമയല്ലെ”
‘ഊം നീലിമ തന്നെ”
‘എടാ കുഞ്ഞൂട്ടാ ഇതെങ്ങനെ നീ”
‘എടാ പൊട്ടാ അതൊക്കെ ഒരു കഥയാണു അവിടെ ബര്‍ദുബായി വെച്ചാണു കണ്ടതു.ഒരീസം ഡോക്ടര്‍ കുഞ്ഞൂട്ടനെ കാണാന്‍ വന്നതാ .അപ്പോളാണു അതു ഞാനാണെന്നറിഞ്ഞതു.പിന്നെ പിന്നെ കണ്ടു കണ്ടുഎന്റെ തലേലായി.”
‘കുട്ടികള്‍”
‘ഇനീം സമയണ്ടല്ലോടാ .”
ചോറുണ്ടു കഴിഞ്ഞുള്ള വട്ടമേശസമ്മേളനത്തില്‍ മൂന്നു പേരും കൂടി സംസാരിച്ചോണ്ടിരുന്നപ്പോള്‍ ലോനപ്പന്‍ പറഞ്ഞു
‘എടാ എനിക്കിതു വരെ ആ ചമ്മലു മാറീട്ടില്ലാട്ടൊ.”
‘ചമ്മലൊ എന്തു ചമ്മലു”
‘അല്ല പണ്ടു നമ്മളു രണ്ടും കൂടി കാണിച്ച തോന്നിവാസങ്ങളോര്‍ത്തു.”
‘ആ എടാ അതു ഞങ്ങളു രണ്ടും ഇപ്പഴും അതിനെപ്പറ്റി സംസാരിക്കാറുണ്ടു.എന്നേം നിന്നേം പറ്റി അവളിപ്പഴും പറയും.ഇപ്പത്തന്നെ സ്‌കൂളില്‍ വെച്ചു നിന്നെ കണ്ടെന്നു പറഞ്ഞ അന്നു മുതല്‍ നിനക്കൊരു സര്‍പ്രൈസു കൊടുക്കാന്നു പറഞ്ഞതു അവളാ അല്ലേടീ”
‘അതെ അതെ അവിടെ നിന്നെക്കാണുമെന്നു കുഞ്ഞൂട്ടനും ഞാനും

Leave a Reply

Your email address will not be published. Required fields are marked *