എടീ ഞാൻ പോവാ..!!! അതെന്റെ അമ്മാവനാ എന്നെ വിളിക്കാൻ വന്നതാ…
ഒന്ന് പോടീ.!!! അത് നിന്റെ അമ്മാവനോ ചുമ്മാ നുണ പറയാതെ…
അതേടി ഞാൻ സത്യാ പറഞ്ഞേ..!!!!
കണ്ടാൽ പറയത്തില്ലാട്ടോ…
എന്റെ പൊന്നു റസിയാ ആൾക്ക് അത്രക്ക് പ്രായൊന്നും ഇല്ല.. വെറും 28 വയസ്സേ ഉള്ളൂ….
ഇരുപത്തിയെട്ടോ…!!!!
അതേടി എന്റെ അമ്മയേക്കാൾ 10 വയസ്സ് താഴെയാ അമ്മാവൻ…
മം കൊള്ളാം… ആള് ചുള്ളനാണല്ലോ ആൾടെ കല്യാണം കഴിഞ്ഞിട്ടുണ്ടോ..
ഇല്ല എന്താടി…!!!
ഏയ് അല്ലാ.!! നിന്നെക്കൊണ്ട് എന്നെ അമ്മായി എന്ന് വിളിപ്പിക്കാൻ പറ്റോന്നറിയാൻ ചോദിച്ചതാ.!!!!
പോടീ പട്ടി… എടീ പിന്നേ സംസാരിച്ചു നിൽക്കാൻ സമയില്ല ശെരിയെന്നാ ഞാൻ പോവാ…
അങ്ങനെ ക്ലാസ്സിലെ എല്ലാരോടും യാത്രപറഞ്ഞുകൊണ്ട് ഞാൻ വേഗം ബാഗുമെടുത്തു അമ്മാവന്റെ കാറിന്റെ അടുത്തോട്ടു നടന്നു..
അതേ.!! എന്താ കാര്യം പറ അമ്മാവാ… ഇനി എനിക്ക് വല്ല ചെക്കനെയും നോക്കി വച്ചിട്ടുണ്ടോ..!!
വണ്ടിയിൽ പൊയ്ക്കൊണ്ടിരിക്കവേ ചിരിച്ചുകൊണ്ട് ഞാനത് പറയുമ്പോൾ അമ്മാവന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു…
അമ്മാവാ എന്തുപറ്റി.!!! എന്തിനാ കരയുന്നെ..!!!