ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 48

Shambuvinte Oliyambukal Part 48 |  Author : Alby | Previous Parts

 

തിരികെപ്പോകുന്ന വഴിയിലും ആകെ ചിന്തയിലായിരുന്നു ശംഭു.
ഒന്ന് രണ്ടുവട്ടം വണ്ടിയൊന്ന് പാളുകയും ചെയ്തു.

“വണ്ടിയൊതുക്ക് ശംഭുസെ.ഇനി ഞാൻ എടുത്തോളാം.”വീണ പറഞ്ഞു.

“ഇപ്പൊ വയറു സ്റ്റിയറിങിൽ താങ്ങിനിക്കുന്ന അവസ്ഥയിലാ. വേണ്ട.”

“എന്നാൽ എവിടെയെങ്കിലും ഒന്ന് ഒതുക്ക് ചെക്കാ.വണ്ടി കയ്യീന്ന് പോകുന്നു.അല്ലെപ്പിന്നെ എന്നെ ഓടിക്കാൻ സമ്മതിക്കണം.”
വീണ കട്ടായം പറഞ്ഞു.

അവന്റെ മനസ്സ് കലുഷിതമാണ്.
അതവൾക്ക് നന്നായറിയാം. അവൻ വളർന്ന അന്തരീക്ഷം, അവന്റെ ജീവിതത്തിലേക്ക് താൻ കടന്നുചെന്നത്,അവന്റെ പാസ്റ്റ്,
ഇതിനിടയിൽ അവനറിഞ്ഞ സത്യങ്ങളഗീകരിക്കാൻ പ്രയാസം നേരിടും.തന്റെ ധാരണകൾ തെറ്റി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ സമയം വേണ്ടിവരും.
എല്ലാം കൊണ്ടും അവന്റെ മനസ്സ് പ്രക്ഷുബ്ധമാണ്.അവന്റെ മനസ്സ് അവളെക്കാൾ നന്നായി ആർക്കും മനസ്സിലാവുകയുമില്ല.

വഴിയോരത്ത് മരത്തണലിൽ വണ്ടിയൊതുക്കി കണ്ണടച്ചു കിടക്കുന്നതിനിടയിൽ പലതും ശംഭുവിന്റെ മനസ്സിലൂടെ കടന്നു പോയി.”തോറ്റുപോയല്ലോ പെണ്ണെ ഞാൻ”അവൻ അറിയാതെ പറഞ്ഞു.

“എന്റെ ശംഭു തോൽക്കാൻ ഞാൻ സമ്മതിക്കില്ല.അത് ആരുടെ മുന്നിലായാലും.ഇനി ഈശ്വരൻ തന്നെയാണ് എതിരെ എങ്കിലും.”

“വിശ്വസിച്ചവർ പലരും ചതിക്കുകയായിരുന്നു എന്നൊരു തോന്നൽ.എന്നാലും മാഷിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് കരുതിയതല്ല.”

“ചിലതങ്ങനെയാണ് ചെക്കാ.
കണ്ണിൽ കാണുന്നതായിരിക്കില്ല സത്യം.ഇവിടെയും അങ്ങനെ തന്നെ.”

“ഇപ്പൊ ഈ പെണ്ണ് മാത്രേ സമ്പാദ്യമായുള്ളൂ.എന്തോ ഒരു പേടിപോലെ.ഇനിയതും…..”
അവൻ മുഴുവിക്കുന്നതിന് മുന്നേ അവൾ വായ പൊത്തി.

അവനെ മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല.അവന്റെയാ സംശയം സ്വാഭാവികമായിരുന്നു. മറ്റൊരവസരത്തിലായിരുന്നു എങ്കിൽ അവളുടെ കൈ അവന്റെ കവിളിലാണ് പതിയുക.
അവന്റെ കൈപിടിച്ചു തന്റെ ഉദരത്തിൽ വച്ചുകൊണ്ടായിരുന്നു അവളവന് ഉത്തരം കൊടുത്തത്.

“മുന്നോട്ടൊരു രൂപവും ഇല്ലല്ലോ പെണ്ണെ?”ശംഭു ചോദിച്ചു.

“ഒരു കൺഫ്യൂഷനും വേണ്ട, തറവാട്ടിൽ നിന്നിറങ്ങാൻ മനസ്സ് പാകപ്പെടുത്തുക.അതിന്ന് തന്നെ വേണം.ഇനിയുമവിടെ തുടർന്നാൽ അത് ശരിയാവില്ല.”

Leave a Reply

Your email address will not be published. Required fields are marked *