. നിന്നോട് വിശ്വാസം ഉണ്ടെങ്കിൽ പിന്നെ ആ കാര്യം പേടിക്കണ്ട.
മൃദുല :എന്നോട് വിശ്വാസ കുറവ് ഒന്നും ഇല്ല…
നിമ്മി :അപ്പോൾ പേടിക്കണ്ട…
മൃദുല :ഉം…
നിമ്മി :വാ നമുക്ക് കുറച്ചു പ്ലാൻ ചെയ്യാം ട്രിപ്പ് കാര്യങ്ങൾ.
അതെ സമയം സ്കൂളിൽ ആയിരുന്നു അഞ്‌ജലി. ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. പെട്ടന്ന് അഞ്‌ജലിക്ക് വല്ലാത്ത തല കറക്കം പോലെ വരാൻ തുടങ്ങി. ആദ്യം ഒക്കെ കുറച്ചു പിടിച്ചു നിന്നു. പറ്റാതെ വന്നപ്പോൾ അഞ്‌ജലി നേരെ സ്റ്റാഫ്റൂമിലേക്കു പോയി. അവിടെ മാലതി ടീച്ചർ ഉണ്ടായിരുന്നു.
മാലതി :എന്താ എന്ത് പറ്റി ബെൽ അടിക്കും മുൻപ് തന്നെ ക്ലാസ്സ് കഴിഞ്ഞോ….
അഞ്‌ജലി :ഇല്ല ടീച്ചറെ എന്തോ ചെറിയ തല കറക്കം.
മാലതി :രാവിലെ ഒന്നും കഴിച്ചില്ലേ അതോ ഇപ്പോഴും രാവിലെ വഴക്ക് ഉണ്ടാക്കി ആണോ ഇങ്ങോട്ട് വരുന്നത്.
അഞ്‌ജലി :ഹേയ് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.
സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ ദിവ്യ ടീച്ചർ അങ്ങോട്ട് കയറി വന്നു. പെട്ടന്ന് അഞ്‌ജലി വായ തപ്പി പിടിച്ചു കൊണ്ട് സ്റ്റാഫ് റൂമിന്റെ പുറത്തേക്ക് ഓടി. മാലതി ചാടി എഴുന്നേറ്റു പിറകെ പോയി. കയറി വന്നപോലെ നിൽക്കുക ആണ് ദിവ്യ ടീച്ചർ. എന്താണ് സംഭവിച്ചത് എന്ന് ഒരു പിടുത്തവും കിട്ടാതെ ദിവ്യ ടീച്ചർ അങ്ങനെ നിന്നു. മാലതി പിറകെ പോയി അഞ്‌ജലിയുടെ പുറത്ത് തടവി കൊടുത്തു.
അഞ്‌ജലി നല്ല പോലെ ശർദ്ധിച്ചു. മാലതി നന്നായി പുറം തടവി കൊടുത്തു.
മാലതി :എന്ത് പറ്റി ടീച്ചറെ രാവിലെ വല്ലതും വയറ്റിൽ പിടിക്കാത്തതു വല്ലതും കഴിച്ചോ !!!!
അഞ്‌ജലി :ഇല്ല ടീച്ചറെ !!!
അഞ്‌ജലി മെല്ലെ ഉള്ളിലേക്ക് നടന്നു മാലതി വെളിയിൽ തന്നെ നിന്നു. ദിവ്യ പെട്ടന്ന് പുറത്തേക്ക് ഇറങ്ങി വന്നു കൈ ആക്ഷൻ കാണിച്ചു കാര്യം എന്താണ് എന്ന് ചോദിച്ചു. മാലതി ചിരിച്ചു കൊണ്ട് ദിവ്യയുടെ അടുത്ത് വന്നു.
മാലതി :ആഹ്ഹ നമ്മൾ എല്ലാം അതിനു കാരണം ആണ് ടീച്ചറെ….
ദിവ്യ :എന്താ കാര്യം മനസ്സിൽ ആയില്ല…
മാലതി :എനിക്ക് തോന്നുന്നത് അതാണ് എന്നാണ്..
ദിവ്യ :എന്ത്???
മാലതി :ടീച്ചറിന്റെ വീട്ടിൽ ഒക്കെ നമ്മൾ ചില സൗകര്യങ്ങൾ ഒരുക്കി കൊടുത്തില്ലേ. അതിന്റെ ഫലം ആണെന്ന് തോന്നുന്നു.
ദിവ്യ :ശെരിക്കും !!!
മാലതി :സമയവും രീതിയും വെച്ച് നോക്കിയാൽ അതൊക്കെ തന്നെ.