സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

Posted by

വൈശാഖൻ ആഹാരം കഴിച്ചു കൊണ്ട് തന്നെ അവളെ നോക്കി.

മൃദുല :അത്..

വൈഷകൻ :എന്താ?

മൃദുല :അത് അച്ഛൻ എന്നോട് ദേഷ്യപെടുമോ…

വൈശാഖൻ :അത് കാര്യം അറിയാതെ എങ്ങനെ ആണ് പറയുക.

മൃദുല :അത് അച്ഛാ കോളേജ് ടൂർ പ്ലാൻ ചെയ്യുന്നുണ്ട്. എനിക്ക് പോകാൻ ആഗ്രഹം ഉണ്ട്.

വൈശാഖൻ ഒന്നും മിണ്ടാതെ ആഹാരം മെല്ലെ കഴിച്ചു ഇറക്കി.

മൃദുല :അച്ഛാ !!!ഒന്നും പറഞ്ഞില്ല !!!

വൈശാഖൻ :എവിടെ ആണ് പോകുന്നത് !!

മൃദുല :മൂന്നാർ !!!

വൈശാഖൻ :നീ ഫസ്റ്റ് ഇയർ അല്ലേ ആയുള്ളൂ ലാസ്റ്റ് ഇയർ പോയാൽ മതി.

മൃദുലയുടെ മുഖം നല്ല പോലെ വാടി. അവൾ ആഹാരം മെല്ലെ മെല്ലെ ഇളക്കി കൊണ്ടിരുന്നു. അപ്പോഴേക്കും വൈശാഖൻ കഴിച്ചു എഴുന്നേറ്റു കൈ കഴുകാൻ പോയി. അഞ്‌ജലി ഇതെല്ലാം അപ്പുറത്ത് നിന്ന് കാണുന്നുണ്ടായിരുന്നു. കൈ കഴുകി തിരിച്ചു വന്നു മൃദുലയുടെ അടുത്ത് വന്നു.

വൈശാഖൻ :ഉം ഇനി അത് വിചാരിച്ചു ആഹാരം കഴിക്കാതെ ഇരിക്കേണ്ട എത്രയാ ഫീസ്???

മൃദുലയുടെ മുഖം തെളിഞ്ഞു പെട്ടന്ന് വായിലേക്ക് വന്നത് 2, 000എന്നാണ്.

മൃദുല :രണ്ടായിരം !”!

വൈശാഖൻ :രണ്ടായിരം രൂപയോ, വേറെ എവിടെ എങ്കിലും ഉണ്ടോ??

മൃദുല :ഇല്ല അച്ഛാ അവിടെ തന്നെ ആണ് ഒരു ഫുൾ ഡേയ്. ക്യാമ്പ് ഫയർ എല്ലാം ഉണ്ട്.

വൈശാഖൻ :ഉം ശെരി ശെരി എന്നാണ് പോകുന്നത് !!?

മൃദുല :അത് മറ്റന്നാൾ !!!

വൈശാഖൻ :എന്നിട്ട് ഇപ്പോൾ ആണോ പറയുന്നത്..? !

മൃദുല :അത് ഞാൻ ഇവിടെ എപ്പോൾ പറയാൻ വന്നാലും വഴക്ക് അല്ലേ രണ്ടാളും തമ്മിൽ. ഇന്ന് സമാധാനം ആയി ഇരിക്കുന്നത് കണ്ടപ്പോൾ പറയാൻ തോന്നി. സമ്മതിക്കുക ആണെങ്കിൽ പോകാല്ലോ…

വൈശാഖൻ :ഉം രാവിലെ അച്ഛൻ ഇറങ്ങും മുൻപ് പൈസ തെരാം.

വൈശാഖൻ ഉള്ളിലേക്ക് നടന്നു പോയി. അഞ്‌ജലി അടുക്കളയിൽ നിന്ന് മൃദുലയെ നോക്കി ഒന്ന് ചിരിച്ചു. മൃദുല യെസ് എന്ന് പറഞ്ഞു കൊണ്ട് കൈ വിരൽ മടക്കി തള്ള വിരൽ പൊക്കി കാണിച്ചു. മൃദുല വേഗം ആഹാരം കഴിച്ചു കൊണ്ട് ഉള്ളിലെ തന്റെ റൂമിലേക്ക് പോയി. അഞ്ചലി പാത്രങ്ങൾ എല്ലാം കഴുകി വെച്ച് കൊണ്ട് അടുക്കളയിൽ തന്നെ ആയിരുന്നു അപ്പോൾ. വൈശാഖൻ അപ്പോൾ മുറിയിൽ ഇരുന്നു കൊണ്ട് ഓരോന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു. കുറെ നാളുകൾക്കു ശേഷം വീട് സമാധാനം ആയി കണ്ടപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി. അയാൾക്ക് അഞ്‌ജലിയോട് മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ ആഗ്രഹം തോന്നി. വൈശാഖൻ മെല്ലെ മുറിയുടെ പുറത്തേക്ക് ഇറങ്ങി അടുക്കളയിലേക്ക് പോയി. എന്നാൽ അവിടെ ഒന്നും അഞ്‌ജലിയെ

Leave a Reply

Your email address will not be published. Required fields are marked *