“”””നൂലുകെട്ടിനു വല്ല സ്വർണം മേടിച്ചാകൊടുക്കേണ്ട…!””””… ഏട്ടത്തി പറഞ്ഞത് കേട്ടതും ഞാൻ ഗൗരവത്തിൽ തന്നെ എന്റെ അഭിപ്രായം പറഞ്ഞു.
“”””സ്വർണം അമ്മവാങ്ങീട്ടുണ്ട്….എന്നോട് ഡ്രെസ്സുങ്കൂടി വാങ്ങാമ്പറഞ്ഞു “”””…. ഞാൻ പറഞ്ഞു നിർത്തിയപ്പോൾ തന്നെ ഏട്ടത്തി പറഞ്ഞു. പിന്നീട് ഞാൻ തിരിച്ചു ഒന്നും പറയാൻ പോയില്ല. വണ്ടി എടുത്തു ഏട്ടത്തിയെയും കൂട്ടി നല്ലൊരു ടെസ്റ്റെയിൽസിൽ തന്നെ കയറി.
സെയിൽസ് ഗേളിനോട് കാര്യം പറഞ്ഞു ഏട്ടത്തിയെ അവരുടെയൊപ്പം അകത്തേക്ക് അയക്കുമ്പോൾ തിരിഞ്ഞു എന്നെയൊന്നു നോക്കി ഏട്ടത്തി. ആ നിമിഷവും ആ മിഴികളിലെ ഭാവം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.
ഇവിടെ നിക്കുമ്പോൾ വീണ്ടും എന്റെ മനസ്സിലേക്ക് ഏട്ടത്തിയുടെ ഒപ്പം കഴിഞ്ഞ തവണ ഡ്രസ്സ് എടുക്കാൻ വന്നപ്പോൾ നടന്ന രംഗങ്ങൾ അരങ്ങേരി. ഞാൻ വായിനോക്കിയതും ഏട്ടത്തി കണ്ടതും പിന്നീടുള്ള തല്ലുപ്പിടുത്തവും. ഇനിയും അങ്ങിനെയൊരു സീൻ ഉണ്ടക്കണ്ട എന്നതീരുമാനത്തോടെ ഞാൻ നല്ലകുട്ടിയായി അവിടെയുള്ള ഒരു സോഫയിലേക്ക് ഇരിക്കാൻ ഒരുങ്ങുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളികേട്ടത്.
“”””അർജുൻ…””””…. വിളിക്കട്ടാ ഭാഗത്തെ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ ആളെ കണ്ടിട്ടും തിരിച്ചറിയാൻ എനിക്ക് കുറച്ചു സമയം എടുത്തു.
“”””ഹേയ്….മാധവ്…”””””… ആളെ പിടിക്കിട്ടിയതും ഞാൻ അവന്റെ അരികിലേക്ക് ചെന്നു കരം കവർന്നുകൊണ്ട് ചിരിയോടെ വിളിച്ചു.
“”””എവിടെയാടാ.. നീ..? ഒരുവിവരവും ഇല്ലല്ലോ…?…””””…. എന്നെ കണ്ടതും ഒന്നിന് പിന്നാലെയൊന്നായി അവൻ ചോദ്യങ്ങൾ എറിഞ്ഞു.
“”””എന്റെയളിയനീയൊന്ന് നിർത്തി നിർത്തി ചോദിക്ക്….എന്നാലല്ലേ എനിക്കെന്തെങ്കിലും പറയാബറ്റു “”””… ഞാൻ അവനെ കളിയാക്കികൊണ്ട് പറഞ്ഞു.
“”””അല്ലേലും കണ്ണേട്ടൻ മറ്റുള്ളവർക്ക് സംസാരിക്കാൻ ഒരു ഗ്യാപ്പ് കൊടുക്കത്തില്ല…””””… അവന്റെ അരികിൽ നിന്നിരുന്ന ഒരു പെൺകുട്ടി ചിരിയോടെ തന്നെ അവനെ കളിയാക്കി.
“”””ഒന്നുപോയെടാ….ഞാൻ പെട്ടന്ന് നിന്നെക്കണ്ടപ്പോളുള്ള എക്സ്സൈറ്റ്മെന്റിൽ ചോദിച്ചതാ….!”””””… എന്റെയും ആ പെൺകുട്ടിയുടെയും കളിയാക്കൽ കിട്ടിയതും അവൻ ചിരിയോടെ പറഞ്ഞു.
“””അയ്യോ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ….അർജുൻ ഇതെന്റെ ഭാര്യ