വാതലടിച്ചു. ഞാൻ നിർവികാരമായി അത് നോക്കി നിന്നു. ഒടുവിൽ ഞാനും മുറിയിലേക്ക് കയറി. രാത്രി അത്താഴം കഴിക്കാൻ അമ്മ വന്നു വിളിച്ചുവെങ്കിലും വേണ്ട എന്ന് പറഞ്ഞു. ഒടുവിൽ എപ്പോഴോ ശാന്തമായ നിദ്രയെ പുൽകി സമാധാനത്തോടെ ഞാനുറങ്ങി.
ദിവസങ്ങൾ വീണ്ടും പോയി മറഞ്ഞു. ഇതിനിടയിൽ ഏട്ടത്തിയോട് മിണ്ടാൻ പലപ്രവിശ്യം ഞാൻ ശ്രമിച്ചുവെങ്കിലും എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പാർവതിയെ ഞാൻ പിന്നീട് കണ്ടിട്ടില്ല. എന്നോട് മിണ്ടില്ലെങ്കിലും എന്റെ കാര്യങ്ങൾ ഏട്ടത്തി കണ്ടറിഞ്ഞു ചെയ്‌തിരുന്നു.
_________________________________
ദിവസങ്ങൾക്ക് ശേഷം……
ഓഫീസിൽ നിന്നുമിറങ്ങി പാർക്കിംഗിൽ എത്തിയപ്പോളാണ് വണ്ടി പണിതന്ന കാര്യം അറിഞ്ഞത്…
ബാക്ക് ടയർ പഞ്ചർ….!!!
“”””മൈര്….””””… കലികൊണ്ട് ടയറിൽ ഒരുചവിട്ടും കൊടുത്ത് കലിയടക്കി ഇനിയെന്താ എന്നാ ചിന്തയുമായി നിൽകുമ്പോളാണ് ഓഫീസിലെ എന്റെ കൊളീഗ് ശ്യാം എന്റെയരികിലേക്ക് വന്നത്.
“””എന്താ അർജുൻ എന്തുപറ്റി…”””… ശ്യാം എന്റെ തോളിൽ തട്ടി ചിരിയോടെ ചോദിച്ചു.
“”””ടയർ പഞ്ചറായടോ….എനിക്കാണെങ്കിൽ ഇവിടെ വർക്ഷോപ്പ് ഒന്നും പരിചയമില്ല…””””… ഞാൻ കാര്യമായി അവനോട് പറഞ്ഞു.
“”””താൻ വിഷമിക്കണ്ട… എനിക്ക് ഒരാളെ അറിയാം… ഞാൻ വിളിച്ചുനോക്കാം…””””… ശ്യാം എന്നോട് ചിരിയോടെ പറഞ്ഞു എന്നെ സമാധാനപ്പെടുത്തി. ശേഷം എന്നിൽ നിന്നും അൽപ്പം മാറി ആരെയോ കോൾ ചെയ്തു…
കഷ്ടകാലം ആണ് എന്നിനി പ്രതേകം പറയേണ്ട ആവിശ്യമൊന്നുമില്ല… അത് തെളിയുകുന്നത് അല്ലെ കഴിഞ്ഞദിവസങ്ങളായി എന്റെ ജീവിതത്തിൽ നടക്കുന്നത്….